Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡോ. ആദർശ് സ്വൈക കുവൈത്തിലെ പുതിയ ഇന്ത്യൻ അംബാസഡർ
text_fieldsbookmark_border
ഡോ. ആദർശ് സ്വൈക
കുവൈത്ത് സിറ്റി: ഡോ. ആദർശ് സ്വൈക കുവൈത്തിലെ പുതിയ ഇന്ത്യൻ അംബാസഡർ. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. കുവൈത്തിൽ നിലവിലുള്ള അംബാസഡർ സിബി ജോർജ് ജപ്പാനിലേക്ക് മാറുന്നമുറക്കാവും ഡോ. ആദർശ് സ്വൈക കുവൈത്തിലെ ചുമതല ഏറ്റെടുക്കുക. നിലവിൽ വിദേശകാര്യ മന്ത്രാലയത്തിൽ ജോയന്റ് സെക്രട്ടറിയായി പ്രവർത്തിച്ചുവരുകയായിരുന്നു ഡോ. ആദർശ് സ്വൈക. 2002ലെ ഐ.എഫ്.എസ് ബാച്ച് അംഗമാണ്. നിലവിൽ കുവൈത്തിന്റെ ചുമതലയുള്ള അംബാസഡർ സിബി ജോർജിനെ ജപ്പാനിലേക്ക് നിയമിച്ച് വിദേശകാര്യമന്ത്രാലയം നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു.
Next Story

