അതിക്രമങ്ങൾക്കുനേരെ കണ്ണടക്കരുത് -ഐവ കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: മണിപ്പൂരിൽ നടക്കുന്ന അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കുമെതിരെ പൊതുസമൂഹവും ഭരണകൂടവും കണ്ണടക്കരുതെന്ന് ഐവ കുവൈത്ത് ആവശ്യപ്പെട്ടു. അതിനീചമായി സ്ത്രീത്വം അപമാനിക്കപ്പെടുകയും മനുഷ്യർ ആക്രമിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്യുമ്പോൾ ലോകത്തിനുമുന്നിൽ അപമാനത്താൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ തല കുനിക്കുകയാണ്. സംരക്ഷണം നൽകേണ്ട സർക്കാർ അക്രമികൾക്ക് മൗനാനുവാദം നൽകി നിസ്സംഗരായി നോക്കിനിൽക്കുന്നു.
നാമമാത്രമായി പുറത്തുവരുന്ന ചിത്രങ്ങളിലൂടെ, ഗുജറാത്തിനുശേഷം ജനാധിപത്യ ഇന്ത്യ കാണുന്ന വലിയ വംശീയ ഉന്മൂലനമാണ് മണിപ്പൂരിൽ നടക്കുന്നതെന്ന് മനസ്സിലാകുന്നു. അക്രമികൾക്കെതിരെ പൊതു സമൂഹത്തിന്റെ പ്രതിഷേധം ഉയർന്നു വരണം. ഈ അക്രമങ്ങൾക്കെതിരെ കണ്ണടച്ചാൽ രാജ്യം നശിക്കും. കുറ്റവാളികളെ പിടിച്ചുകെട്ടാൻ എത്രയും പെട്ടെന്ന് ഭരണകൂടം തയാറാകണമെന്നും മണിപ്പൂരിൽ സമാധാനാന്തരീക്ഷം ഉണ്ടാക്കണമെന്നും ഐവ കുവൈത്ത് പ്രസിഡൻറ് മഹബൂബ അനീസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

