തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്; നടപടി സ്വീകരിക്കും
text_fieldsകുവൈത്ത് സിറ്റി: വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കാനും, കിംവദന്തികളോ സ്ഥിരീകരിക്കാത്ത വാർത്തകളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും, ബന്ധപ്പെട്ട അധികാരികൾ നൽകുന്ന മാർഗനിർദേശങ്ങൾ പാലിക്കാനും മന്ത്രിസഭ പൗരന്മാരോടും താമസക്കാരോടും അഭ്യർഥിച്ചു. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചുള്ള തുടർച്ചയായ അപ്ഡേറ്റുകൾ സർക്കാർ പ്ലാറ്റ്ഫോമുകൾ നൽകും.
സമൂഹ സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തര ഹോട്ട്ലൈൻ (112) വഴി ഉടൻ റിപ്പോർട്ട് ചെയ്യണം. റിപ്പോർട്ടുകൾ കാര്യക്ഷമമായും വേഗത്തിലും കൈകാര്യം ചെയ്യുന്നതിന് അടിയന്തര സംഘങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും വിവരങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി അതത് സമയത്ത് നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

