Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോഡിൽ അമിത വേഗം വേണ്ട; നാടുകടത്തൽ നേരിടേണ്ടിവരും

text_fields
bookmark_border
റോഡിൽ അമിത വേഗം വേണ്ട; നാടുകടത്തൽ നേരിടേണ്ടിവരും
cancel

കുവൈത്ത് സിറ്റി: നിരത്തിൽ അതിവേഗത്തിൽ കുതിച്ചു പായുന്നവർ ശ്രദ്ധിക്കുക. വേഗ പരിധി ലംഘിക്കുന്നവർ നാടുകടത്തൽ ഉൾപ്പെടെയുള്ള കർശന നിയമ നടപടികൾ നേരിടേണ്ടിവരും. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

വേഗതയുടെ തോത് അനുസരിച്ച് കനത്ത പിഴ ചുമത്തുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത്തരം കേസുകളിൽ ജയിൽ ശിക്ഷ ലഭിക്കുന്നതിനൊപ്പം പ്രവാസികളെ നാടുകടത്തുമെന്നും അധികൃതർ അറിയിച്ചു.

അശ്രദ്ധമായ വേഗത റോഡ് സുരക്ഷക്കും പൊതുജനങ്ങളുടെ ജീവനും നേരിട്ട് ഭീഷണിയാണ്. പൗരന്മാരും പ്രവാസികളും ഉൾപ്പെടെ എല്ലാ വാഹനമോടിക്കുന്നവരും വേഗ പരിധിയും ഗതാഗത നിയന്ത്രണങ്ങളും കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഗതാഗത അപകടങ്ങൾ കുറക്കാനും റോഡ് അച്ചടക്കം ഉറപ്പാക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Don't speed on the road; you will face deportation.
Next Story