റോഡരികിൽ കാർ വിൽപനക്ക് വെക്കേണ്ട
text_fieldsകുവൈത്ത് സിറ്റി: വിൽപനക്കായുള്ള യൂസ്ഡ് വാഹനങ്ങൾ നടപ്പാതകളിലോ റോഡരികിലോ പ്രദർശിപ്പിക്കരുതെന്ന് മുന്നറിയിപ്പ്. ഇത്തരം പ്രവൃത്തികൾ നിയമനടപടികൾക്ക് കാരണമാകുമെന്ന് പൗരന്മാരെയും പ്രവാസികളെയും അധികൃതർ ഉണർത്തി.
ട്രാഫിക് നിയമത്തിലെ എക്സിക്യൂട്ടിവ് റെഗുലേഷനുകളിലെ ആർട്ടിക്കിൾ 207 അനുസരിച്ച്, ഒരു വാഹനം വിൽപനക്ക് വെക്കുന്നത് പാർക്കിങ് നിയമലംഘനമായി കണക്കാക്കും. 60 ദിവസം വരെ വാഹനം കണ്ടുകെട്ടാനും പിഴ ഈടാക്കാനും ഇത് ഇടയാക്കുമെന്ന് ജനറൽ ട്രാഫിക് വകുപ്പ് വ്യക്തമാക്കി.
അംഗീകൃത ഷോറൂമുകൾ, ലൈസൻസുള്ള ഡീലർമാർ അല്ലെങ്കിൽ അംഗീകൃത ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി മാത്രമേ വാഹനങ്ങൾ വിൽക്കാവൂ എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

