ആഘോഷങ്ങൾ അതിരുവിടരുത്
text_fieldsകുവൈത്ത് സിറ്റി: ദേശീയ-വിമോചന ദിനാഘോഷങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയ അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുൽ വഹാബ് അഹമ്മദ് അൽ വുഹൈബ് സുരക്ഷ മേധാവികളുമായി ഉന്നതതല യോഗം ചേർന്നു. ആഘോഷ വേളയിൽ കുവൈത്തിന്റെ പ്രതിച്ഛായ ഉയർത്തിപ്പിടിക്കുന്നതിന് എല്ലാ മേഖലകൾക്കിടയിലും ശക്തമായ ഏകോപനത്തിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻകരുതൽ സുരക്ഷ നടപടികൾ, സന്നദ്ധത, പ്രവർത്തന ഏകോപനം എന്നിവ യോഗം അവലോകനം ചെയ്തു. കൃത്യമായ നിരീക്ഷണങ്ങൾക്ക് സുരക്ഷ ഉദ്യോഗസ്ഥർ നേരിട്ട് സ്ഥലത്തുണ്ടാകണമെന്ന നിർദേശവും യോഗം അംഗീകരിച്ചു.
വാട്ടർ ഗണ്ണുകൾ, വാട്ടർ ബലൂണുകൾ, കാഴ്ച മറക്കുന്ന തരത്തിൽ വലിയ പതാകകൾ പ്രദർശിപ്പിക്കുക തുടങ്ങിയവ അനുവദിക്കില്ല. രാജ്യത്തിന്റെ മൂല്യങ്ങൾ, ഉത്തരവാദിത്തം, പൗര പ്രതിബദ്ധത എന്നിവ പ്രതിഫലിപ്പിക്കുന്ന രീതിയിൽ ഉത്തരവാദിത്തത്തോടെ ഈ ദിനങ്ങൾ ആഘോഷിക്കാൻ മേജർ ജനറൽ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

