വ്യാജ പ്രചാരണങ്ങളിൽ വീഴേണ്ട
text_fieldsകുവൈത്ത് സിറ്റി: ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തതലത്തിൽ തെറ്റിദ്ധിരിപ്പിക്കുന്ന റിപ്പോർട്ടുകളും പ്രചാരണങ്ങളും വ്യാപകമാണ്. സംഘർഷ പശ്ചാത്തലത്തിൽ ജി.സി.സി രാജ്യങ്ങൾ മുന്നൊരുക്ക പ്രതിരോധ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. അതിലപ്പുറം ആശങ്കാജനകമായ സ്ഥിതികൾ ഇല്ല.
കുവൈത്തിൽ ഷെൽട്ടർ സെന്ററുകളും മറ്റു സൗകര്യങ്ങളും ഒരുക്കിയെന്ന നിലയിൽ മലയാളികൾക്കിടയിൽ ചില ലിങ്കുകളും പ്രചരിക്കുന്നുണ്ട്. ഓരോ ഗവർണറേറ്റിലെയും ഷെൽട്ടർ ഇടങ്ങളുടെ പേരുകൾ വ്യക്തമാക്കിയുള്ളതാണ് ഈ ലിങ്ക്. എന്നാൽ ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടില്ല.
സംഘർഷ പശ്ചാത്തതലത്തിൽ വ്യാജ ലിങ്കുകൾ വഴി തട്ടിപ്പുകൾ നടക്കാനും സാധ്യതയുണ്ട്.
വിശ്വസനീയമായ വാർത്തകൾ എന്നു കരുതി അജ്ഞാത ലിങ്കുകളിൽ കയറിയാൽ പണം നഷടപ്പെടാം. ഫുട്ബാൾ, ക്രിക്കറ്റ് മത്സരങ്ങളുടെ വ്യാജ ലിങ്കുകൾ നിർമിച്ച് തട്ടിപ്പ് സംഘം വിവരങ്ങൾ ചോർത്താറുണ്ട്. വാർത്തകളും വിവരങ്ങളും അറിയാൻ ഔദ്യോഗിക വെബ്സൈറ്റുകളെയും മാധ്യമങ്ങളെയും മാത്രം ആശ്രയിക്കണം. തെറ്റായ വിവിരങ്ങൾ പ്രചരിപ്പിക്കുന്നത് നിയമനടപടികൾക്കും കാരണമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

