Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിരാശ വേണ്ട, പുതിയ പുലരികൾ വരും...

text_fields
bookmark_border
നിരാശ വേണ്ട, പുതിയ പുലരികൾ വരും...
cancel

പ്രവാസികൾ എന്നും പലതരം പ്രതിസന്ധികൾക്ക് സാക്ഷിയായിട്ടുണ്ട്. യുദ്ധവും സാമ്പത്തിക പ്രതിസന്ധികളും വിപണിയിലെ മാന്ദ്യവും നിയമങ്ങളിലെ മാറ്റങ്ങളും തുടങ്ങി ഓരോ കാലത്തും വ്യത്യസ്തമായ വെല്ലുവിളികൾ നേരിട്ടാണ് പ്രവാസി സമൂഹം മുന്നോട്ടുപോയിട്ടുള്ളത്. ഓരോ പ്രതിസന്ധിയെയും മറികടക്കാനുള്ള വഴികളും വൈകാതെ തെളിഞ്ഞുവന്നതുമാണ് ചരിത്രം.

അതുകൊണ്ടുതന്നെ മേഖലയിലെ നിലവിലെ സാഹചര്യത്തിൽ ചില മാറ്റങ്ങളെ കാണുമ്പോൾ ആശങ്ക തോന്നേണ്ടതില്ല, തൊഴിൽ മേഖലയുടെ ഭാവിയെക്കുറിച്ചു നിരാശയും വേണ്ട. മാറിവരുന്ന സാഹചര്യങ്ങളെ മനസ്സിലാക്കി അതിനനുസരിച്ച് മുന്നോട്ട് പോകേണ്ട ഒരു ഘട്ടമായാണ് ഞാൻ ഇതിനെ കാണുന്നത്.

2006-ൽ ഞാൻ കുവൈത്തിൽ എത്തുന്ന കാലത്തെ തൊഴിൽ സാഹചര്യങ്ങൾ ഇന്നത്തേതിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു. പണിയില്ലാതെ കഴിയുന്ന ഒരുപാട് ആളുകളുണ്ടായിരുന്നു. ബാച്ച്‌ലർ റൂമുകളിൽ ജോലി കാത്തിരിക്കുന്ന ഒരാളെങ്കിലും ഉണ്ടാകുമായിരുന്നു. കുവൈത്തിൽ നിന്ന് ഇറാഖിലേക്ക് ജോലിക്ക് ആളുകളെ കൊണ്ടുപോകുന്ന കാലം കൂടിയായിരുന്നു അത്. മൂന്നും നാലും മാസം ഇറാഖിൽ ജോലി ചെയ്ത് തിരിച്ചെത്തി, അടുത്ത ഊഴത്തിൽ വീണ്ടും പോകാൻ കാത്തിരുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു.

പക്ഷേ ആ സാഹചര്യം അധികകാലം തുടർന്നില്ല. 2010ന് ശേഷം കുവൈത്തിലെ തൊഴിൽ മേഖല വലിയ രീതിയിൽ സജീവമായി. നാട്ടിൽ നിന്ന് പുതുതായി എത്തുന്നവർ പോലും ഉടൻ ജോലിയിൽ പ്രവേശിക്കുന്ന സാഹചര്യമുണ്ടായി. ജോലി മാറാനും പുതിയ അവസരങ്ങൾ തേടാനും സാധ്യതകൾ വർധിച്ചു. മുൻപ് തൊഴിൽ മേഖലയിലേക്ക് കടന്നുവരാതിരുന്ന പല മലയാളി കുടുംബിനികളും പുതിയ അവസരങ്ങളിലൂടെ ജോലിയുടെ ഭാഗമായിത്തുടങ്ങി.

അങ്ങനെ നോക്കുമ്പോൾ, കുവൈത്തിലെ തൊഴിൽ മേഖല ഒരിടത്ത് നിൽക്കുന്ന ഒന്നല്ല. കാലത്തിനനുസരിച്ച് മാറുകയും പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും അത്തരമൊരു മാറ്റത്തിന്റെ ഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നതെന്ന് തോന്നുന്നു.

കഴിഞ്ഞ കുറച്ച് കാലമായി ഗൾഫ് മേഖലയിൽ ആകമാനം ജോലി നഷ്ടപ്പെട്ട നിരവധി പേരെ കാണുന്നുണ്ട്. ജോലിയുള്ളവർക്കിടയിലും അനിശ്ചിതത്വമുണ്ട്. ആനുകൂല്യങ്ങളും ശമ്പളവും വെട്ടിക്കുറക്കപ്പെട്ടവരും, അവധിയിൽ തുടരുന്നവരുമുണ്ട്. ജോലി നഷ്ടപ്പെട്ടേക്കുമെന്ന ഭീതിയിൽ കഴിയുന്നവരുമുണ്ട്. അതായത്, ജോലിയുണ്ട് എന്നതുകൊണ്ട് മാത്രം സുരക്ഷിതത്വമുണ്ട് എന്ന് പറയാൻ കഴിയാത്ത അവസ്ഥ ചില മേഖലകളിലെങ്കിലും രൂപപ്പെട്ടിട്ടുണ്ട്. പ്രാദേശിക സാമ്പത്തിക സാഹചര്യങ്ങൾ, വിപണിയിലെ മന്ദഗതി, യുദ്ധവും യുദ്ധഭീതിയും സൃഷ്ടിച്ച പ്രതിഫലനങ്ങൾ തുടങ്ങി പല ഘടകങ്ങളും ഇതിന് പിന്നിലുണ്ട്.

എന്നാൽ ഇതെല്ലാം കൊണ്ട് പ്രവാസി തൊഴിൽ മേഖലയുടെ ഭാവിയെക്കുറിച്ച് നെഗറ്റീവ് നിഗമനത്തിലെത്തേണ്ടതില്ല. ഗൾഫിലെ തൊഴിൽ മേഖല ഇതിന് മുമ്പും പല മാറ്റങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ചില മേഖലകൾ തളർന്നപ്പോൾ പുതിയ മേഖലകൾ വളർന്നു. പഴയ അവസരങ്ങൾ കുറഞ്ഞപ്പോൾ പുതിയ അവസരങ്ങൾ തുറന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ മാറ്റവും മറ്റൊരു പരിവർത്തനത്തിന്റെ ഭാഗമായിരിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Don't despair, new dawns will come
Next Story