Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമിസൈലുകൾ തടയുന്നതിന്റെ...

മിസൈലുകൾ തടയുന്നതിന്റെ ചിത്രങ്ങൾ പകർത്തരുത്, ശുഭാപ്തിവിശ്വാസത്തോടെ രാജ്യം

text_fields
bookmark_border
മിസൈലുകൾ തടയുന്നതിന്റെ ചിത്രങ്ങൾ പകർത്തരുത്, ശുഭാപ്തിവിശ്വാസത്തോടെ രാജ്യം
cancel
camera_alt

ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സ​ഊ​ദ് അ​സ്സ​ബാ​ഹ് ഉ​ദ്യോ​സ​ഥ​രു​മാ​യി യോ​ഗ​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: മേ​ഖ​ല​യി​ലും രാ​ജ്യ​ത്തു​മു​ള്ള പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ലും ശു​ഭാ​പ്തി​വി​ശ്വാ​സ​ത്തോ​ടെ കു​വൈ​ത്ത്. രാ​ജ്യ​ത്തെ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​ത്തോ​ടെ​യും ഏ​കോ​പ​ന​ത്തോ​ടെ​യും ക​ട​മ​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​താ​യും ഈ ​അ​ടി​യ​ന്ത​രാ​വ​സ്ഥ മ​റി​ക​ട​ക്കു​മെ​ന്നും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സ​ഊ​ദ് അ​സ്സ​ബാ​ഹ് പ​റ​ഞ്ഞു.

സി​വി​ൽ ഡി​ഫ​ൻ​സ് ഓ​പ​റേ​ഷ​ൻ​സ് റൂം ​സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ട​യി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ശൈ​ഖ് ഫ​ഹ​ദ്. പൊ​തു​താ​ൽ​പ​ര്യ​ത്തി​നാ​യി ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​വും അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി. പ​രാ​തി​ക​ൾ ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി ഉ​ട​ന​ടി കൈ​കാ​ര്യം ചെ​യ്യും. ആ​ളു​ക​ളെ​യും സ്വ​ത്തു​ക്ക​ളെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി സൈ​റ​ണു​ക​ൾ സ​ജീ​വ​മാ​ക്കി​യ​താ​യും അ​റി​യി​ച്ചു.

ജോ​യി​ന്റ് സി​വി​ൽ ഡി​ഫ​ൻ​സ് ഓ​പ​റേ​ഷ​ൻ​സ് റൂ​മി​ൽ ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ പ്ര​വ​ർ​ത്ത​ന ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്തു. ഉ​യ​ർ​ന്ന ത​ല​ത്തി​ലു​ള്ള ജാ​ഗ്ര​ത​യും ത​യാ​റെ​ടു​പ്പും തു​ട​രാ​നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. ഏ​കീ​കൃ​ത ശ്ര​മ​ങ്ങ​ളും ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​ക​ലും ദേ​ശീ​യ മു​ൻ​ഗ​ണ​ന​യാ​യി തു​ട​രു​മെ​ന്ന് അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ ല​ക്ഷ്യ​മി​ടു​ന്ന മി​സൈ​ലു​ക​ൾ ത​ട​യു​ന്ന​തി​ന്റെ ചി​ത്ര​ങ്ങ​ൾ സം​പ്രേ​ഷ​ണം ചെ​യ്യു​ക​യോ, പ​ങ്കി​ടു​ക​യോ ചെ​യ്താ​ൽ ന​ട​പ​ടി​യെ​ടു​ക്കും. ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത ഫോ​ട്ടോ​യോ ദൃ​ശ്യ​ങ്ങ​ളോ പ്ര​സി​ദ്ധീ​ക​രി​ക്ക​രു​ത്. പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള​ത് ഔ​ദ്യോ​ഗി​ക ചാ​ന​ലു​ക​ൾ പു​റ​ത്തു​വി​ടും. നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ മു​ഖം നോ​ക്കാ​തെ ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​ക്കാ​ര്യ​ത്തി​ൽ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​ക​ൾ പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsmissilescountryoptimistic
News Summary - Don't copy pictures of missiles being intercepted, country optimistic
Next Story