Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ്യാജ ലിങ്കുകളിൽ...

വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്- ആഭ്യന്തര മന്ത്രാലയം

text_fields
bookmark_border
വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്- ആഭ്യന്തര മന്ത്രാലയം
cancel

കുവൈത്ത് സിറ്റി: ട്രാഫിക് പിഴ അടക്കണമെന്ന് ആവശ്യപ്പെട്ട് വരുന്ന വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ വഴിയും ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയും പ്രചരിക്കുന്ന ഇത്തരത്തിലുള്ള ലിങ്കുകൾ തട്ടിപ്പിനായുള്ളതാണെന്ന് അധികൃതർ വ്യക്തമാക്കി.

ട്രാഫിക് പിഴകൾ സഹൽ ആപ്പും ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകളും വഴി മാത്രമാണ് അടക്കേണ്ടത്. വേനൽക്കാല അവധിക്കാലത്ത് വ്യാജ വെബ്‌സൈറ്റുകൾ വഴി തട്ടിപ്പ് ശ്രമങ്ങൾ വർധിക്കാറുണ്ടെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. സൈബർ തട്ടിപ്പുകൾക്കെതിരെ നിയമനടപടികൾ തുടരുമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ministry of Home Affairsfake links
News Summary - Don't click on fake links - Ministry of Home Affairs
Next Story