Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യാജ അക്കൗണ്ടുകളിൽ വഞ്ചിതരാകരുത്; മുന്നറിയിപ്പുമായി സകാത്ത് ഹൗസ്

text_fields
bookmark_border
  • സ്നാപ് ചാറ്റിൽ അക്കൗണ്ടില്ലെ
  • ഇത്തരം അക്കൗണ്ടുകളുമായി ഇടപഴകുകയോ സംഭാവന നൽകുകയോ ചെയ്യുന്നത് ഒഴിവാക്കണം
വ്യാജ അക്കൗണ്ടുകളിൽ വഞ്ചിതരാകരുത്; മുന്നറിയിപ്പുമായി സകാത്ത് ഹൗസ്
cancel

കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാജ അക്കൗണ്ടുകൾ, പരസ്യങ്ങൾ എന്നിവക്കെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി സകാത്ത് ഹൗസ്.

സ്നാപ് ചാറ്റിൽ തങ്ങൾക്ക് ഔദ്യോഗിക അക്കൗണ്ടില്ലെന്നും സകാത്ത് ഹൗസ് വ്യക്തമാക്കി. തങ്ങളുടെ ഔദ്യോഗിക ചാനലുകൾക്ക് പുറത്ത് പ്രചരിക്കുന്ന ഏതെങ്കിലും ലിങ്കുകളോ കോൺടാക്റ്റ് നമ്പറുകളോ തങ്ങളുമായി ബന്ധപ്പെടുത്തിയിട്ടില്ലെന്നും ചാരിറ്റി ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

ആരും വഞ്ചിതരാകരുതെന്നും തട്ടിപ്പുകൾ തടയുന്നതിന് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സകാത്ത് ഹൗസ് ഉണർത്തി. ഇത്തരം അക്കൗണ്ടുകളുമായി ഇടപഴകുകയോ സംഭാവന നൽകുകയോ ചെയ്യുന്നത് ഒഴിവാക്കണം. സംശയാസ്പദമായ ലിങ്കുകൾ പങ്കിടുന്നതും ഒഴിവാക്കണമെന്ന് സകാത്ത് ഹൗസ് അഭ്യർത്ഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Don't be fooled by fake accounts; Zakat House warns
Next Story