Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightട്രംപി​െൻറ പശ്ചിമേഷ്യൻ...

ട്രംപി​െൻറ പശ്ചിമേഷ്യൻ പദ്ധതിക്കെതിരെ പ്രമേയം

text_fields
bookmark_border
ട്രംപി​െൻറ പശ്ചിമേഷ്യൻ പദ്ധതിക്കെതിരെ പ്രമേയം
cancel
camera_alt?????????? ??????????? ?????????????? ????????? ?????????? ????????? ??????? ?? ????? ??????? ???????????? ?????

കുവൈത്ത്​ സിറ്റി: അമേരിക്കൻ പ്രസിഡൻറ്​ ​േഡാണൾഡ് ട്രംപ് മുന്നോട്ടുവെച്ച ‘പശ്ചിമേഷ്യൻ സമാധാനപദ്ധതി’ക്കെതിരെ പ്രമേയം പാസാക്കി കുവൈത്ത് പാർലമ​െൻറ്​. ബുധനാഴ്ചത്തെ പാർലമ​െൻറ്​ സെഷനിൽ സ്പീക്കർ മർസൂഖ് അൽഗാനിം ആണ് പ്രമേയം അ വതരിപ്പിച്ചത്. യു.എസ് പദ്ധതി തികഞ്ഞ പരാജയമാണെന്നുപറഞ്ഞ സ്പീക്കർ പദ്ധതി നിരാകരിക്കാൻ അറബ്, ഇസ്‌ലാമികലോകവും അന്താരാഷ്​ട്ര സമൂഹവും മുന്നോട്ടുവരണമെന്നും ഫലസ്തീൻ ജനതയുടെ നിശ്ചയ ദാർഢ്യത്തിന്​ പൂർണ പിന്തുണ നൽകണമെന്നും ആഹ്വാനം ചെയ്തു. അധിനിവേശ ശക്തികൾ ഫലസ്തീൻ ജനതക്കെതിരെ നടത്തിവരുന്ന ക്രൂരതകൾ തുറന്നുകാട്ടാൻ അറബ്, മുസ്​ലിം ലോകത്തി​​െൻറ ഇടപെടൽ ഉണ്ടാകണമെന്നും പ്രമേയം ആവശ്യപ്പെട്ടു.


ഫലസ്തീൻ പ്രശ്‍നത്തിൽ അമീർ ശൈഖ്​ സബാഹ് അൽ അഹ്​മദ്​ അസ്സബാഹും സർക്കാറും പാർലമ​െൻറംഗങ്ങളും നൽകുന്ന പിന്തുണയെ അഭിനന്ദിക്കുന്നതായും സ്പീക്കർ കൂട്ടിച്ചേർത്തു. പശ്ചിമേഷ്യൻ സമാധാന പദ്ധതി ചർച്ചചെയ്യാൻ ചേർന്ന പ്രത്യേക സെഷനിലാണ് സ്പീക്കർ പ്രമേയം അവതരിപ്പിച്ചത്. എം.പിമാർ ​െഎകകണ്​ഠ്യേന പ്രമേയത്തെ പിന്തുണച്ചു. അതിനിടെ കുവൈത്ത്​ ഫലസ്​തീനി​​െൻറ ന്യായമായ അവകാശങ്ങൾക്കൊപ്പമാണെന്ന്​ വിദേശകാര്യ മന്ത്രി ശൈഖ്​ ഡോ. അഹ്​മദ്​ നാസർ അൽ മുഹമ്മദ് അസ്സബാഹും പാർലമ​െൻറിൽ വ്യക്​തമാക്കി. ഫലസ്തീനികൾക്ക് സ്വയം നിർണയാവകാശമുള്ളതും കിഴക്കൻ ജറുസലേം തലസ്ഥാനവുമായുള്ള സ്വതന്ത്ര ഫലസ്തീൻ രാജ്യം വീണ്ടെടുക്കാൻ അന്താരാഷ്​ട്ര സമൂഹം ഇടപെടണം. ഫലസ്​തീൻ വിഷയത്തിൽ അമീറി​​െൻറ നിർദേശാനുസരണമുള്ള പ്രഖ്യാപിത നിലപാടിൽ കുവൈത്ത്​ മാറ്റം വരുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsDonald Trump
News Summary - Donald Trump-kuwait-gulf news
Next Story