Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഡോ​ണ​ൾ​ഡ് ട്രം​പുമായി...

ഡോ​ണ​ൾ​ഡ് ട്രം​പുമായി കൂടിക്കാഴ്​ചക്ക്​ അ​മീ​റി​ന് ക്ഷ​ണം

text_fields
bookmark_border
ഡോ​ണ​ൾ​ഡ് ട്രം​പുമായി കൂടിക്കാഴ്​ചക്ക്​  അ​മീ​റി​ന് ക്ഷ​ണം
cancel
camera_alt??????????? ?????? ?????? ???????? ??? ??????????? ??? ??????? ???????????

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ് ഡോ​ണ​ൾ​ഡ് ട്രം​പി​െൻറ ക്ഷ​ണം. ട്രം​പി​നൊ​പ്പം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​തി​നാ​യി അ​തി​ഥി​യാ​യി എ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​സി​ഡ​ൻ​റ് ഓ​ഫി​സി​ൽ​നി​ന്ന് കു​വൈ​ത്തി​ലേ​ക്ക് സ​ന്ദേ​ശ​മെ​ത്തി​യ​ത്. സെ​പ്​​റ്റം​ബ​ർ 12നാ​ണ് വൈ​റ്റ് ഹൗ​സ്, അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് ആ​തി​ഥ്യ​മ​രു​ളു​ന്ന​ത്. മേ​ഖ​ല​യി​ലെ വി​ക​സ​ന​കാ​ര്യ​ങ്ങ​ളും ഉ​ഭ‍യ​ക​ക്ഷി സു​ര​ക്ഷ​യും ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രെ പോ​രാ​ട്ട​വു​മൊ​ക്കെ​യാ​യി​രി​ക്കും ഇ​രു നേ​താ​ക്ക​ളും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ലെ വി​ഷ​യ​ങ്ങ​ളെ​ന്ന് നി​രീ​ക്ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കു​വൈ​ത്ത് അ​മീ​റി​നൊ​പ്പം മ​ന്ത്രി​മാ​ർ, ന​യ​ത​ന്ത്ര​ജ്ഞ​ർ, മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ അ​മേ​രി​ക്ക​ൻ യാ​ത്ര​സം​ഘ​ത്തി​ലു​ണ്ടാ​വും.


ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ നി​ല​നി​ൽ​ക്കു​ന്ന പ്ര​തി​സ​ന്ധി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ അ​ക്ഷീ​ണം പ്ര​വ​ർ​ത്തി​ക്കു​ന്ന കു​വൈ​ത്ത് അ​മീ​ർ​ത​ന്നെ​യാ​ണ് ഖ​ത്ത​റി​നെ​തി​രെ മ​റ്റു അ​റ​ബ് രാ​ജ്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വി​ല​ക്ക് സം​ബ​ന്ധി​ച്ച പ്ര​ശ്ന​ങ്ങ​ളി​ലും മ​ധ്യ​സ്ഥ‍​െൻറ റോ​ൾ വ​ഹി​ക്കു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തി​നി​ടെ കു​വൈ​ത്ത് അ​മീ​റും ട്രം​പും ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത്തെ കൂ​ടി​ക്കാ​ഴ്ച​യാ​യി​രി​ക്കും ഇൗ ​സ​ന്ദ​ർ​ശ​ന​വേ​ള.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsDonald Trump
News Summary - donald trump-kuwait-gulf news
Next Story