Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗാർഹിക തൊഴിലാളി...

ഗാർഹിക തൊഴിലാളി സ്പോൺസർഷിപ്പ് ട്രാൻസ്ഫർ സഹൽ ആപ് വഴി

text_fields
bookmark_border
ഗാർഹിക തൊഴിലാളി സ്പോൺസർഷിപ്പ് ട്രാൻസ്ഫർ സഹൽ ആപ് വഴി
cancel

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളുടെയും ഡ്രൈവർമാരുടെയും സ്പോൺസർഷിപ്പ് ട്രാൻസ്ഫർ ഇനി സഹൽ ആപ്പ് വഴി ഓൺലൈനായി ചെയ്യാമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധമായ പുതുക്കിയ നിര്‍ദ്ദേശങ്ങളും മന്ത്രാലയം പുറപ്പെടുവിച്ചു.

അവിവാഹിതനായ പുരുഷന് ഒരു ഡ്രൈവറെയും അവിവാഹിതയായ സ്ത്രീക്ക് ഒരു ഡ്രൈവറെയും ഒരു വീട്ടുജോലിക്കാരിയെയും സ്പോൺസർ ചെയ്യാം. വിവാഹിതരും വിവാഹമോചിതരും വിധവകളുമായ പൗരന്മാർക്ക് ഒരു ഡ്രൈവറെയും മൂന്ന് വീട്ടുജോലിക്കാരെ വരെയും സ്പോൺസർ ചെയ്യാം. കുട്ടികളുള്ള സ്ത്രീകൾക്ക് ഒരു ഡ്രൈവറെയും ഒരു വീട്ടുജോലിക്കാരിയെയും സ്പോൺസർ ചെയ്യാം.

സർക്കാന്റെ ഡിജിറ്റൽ സേവന വിപുലീകരണത്തിന്റെ ഭാഗമായാണ് ഈ സൗകര്യം ഒരുക്കിയതെന്ന് മന്ത്രാലയം വ്യക്തമാക്കി.

പുതിയ സേവനം നടപ്പിലാക്കുന്നതോടെ സ്പോൺസർഷിപ്പ് ട്രാൻസ്ഫർ വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Domestic worker sponsorship transfer via Sahal app
Next Story