ഗാർഹിക തൊഴിലാളി റിക്രൂട്ട്; സഹൽ വഴി യോഗ്യത പരിശോധിക്കാം
text_fieldsകുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള യോഗ്യത സഹൽ ആപ് വഴി പരിശോധിക്കാൻ പുതിയ സേവനം തയാറായി. റിക്രൂട്ട്മെന്റ് നടപടിക്രമം കാര്യക്ഷമമാക്കാനും അപേക്ഷാ പ്രക്രിയയിലെ പിശകുകൾ തടയാനും ലക്ഷ്യമിട്ടുള്ളതാണ് സേവനം. റിക്രൂട്ട്മെന്റ് നടപടി ആരംഭിക്കുന്നതിന് മുമ്പ് ഗാർഹിക തൊഴിലാളിക്ക് ഇതിനകം വിസ നൽകിയിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ ഈ സേവനം സൗകര്യമൊരുക്കുന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അപേക്ഷകളുടെ ആവർത്തനവും ഭരണപരമായ നിരസിക്കലുകളും കുറക്കുന്നതിനും അപേക്ഷകളുടെ സുഗമമായ പൂർത്തീകരണവും ഉറപ്പാക്കുന്നതിനാണിത്. ഡിജിറ്റൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമത വർധിപ്പിക്കുന്നതിനും സംയോജിത ഇ-ഗവേണൻസിനായുള്ള സർക്കാർനയത്തെ പിന്തുണയ്ക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണിത്.
നാഷനാലിറ്റി ആൻഡ് റെസിഡൻസി സെക്ടറുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ മാനവ വിഭവശേഷി, വിവരസാങ്കേതിക മേഖലയാണ് സംരംഭം അവതരിപ്പിച്ചത്. സ്വദേശികൾക്കും പ്രവാസികൾക്കും പുതിയ സേവനം സഹായകരമാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

