Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗാർഹിക തൊഴിലാളി...

ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ്; ഇന്ത്യയടക്കം 10 രാജ്യങ്ങൾക്ക് അംഗീകാരം

text_fields
bookmark_border
ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ്; ഇന്ത്യയടക്കം 10 രാജ്യങ്ങൾക്ക് അംഗീകാരം
cancel

കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റിന് ഇന്ത്യയടക്കം 10 രാജ്യങ്ങൾക്ക് അംഗീകാരം. ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പുതിയ സർക്കുലർ പ്രകാരം ഇന്ത്യക്ക് പുറമേ ദക്ഷിണാഫ്രിക്ക, ബെനിൻ, സെനഗൽ (പുരുഷന്മാർ മാത്രം), എറിത്രിയ, എത്യോപ്യ, ഫിലിപ്പീൻസ്, ശ്രീലങ്ക, വിയറ്റ്‌നാം, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാകുക.ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നിയന്ത്രിക്കാനായി അംഗീകൃത രാജ്യങ്ങളുടെ പട്ടിക അപ്ഡേറ്റ് ചെയ്യുകയായിരുന്നു ആഭ്യന്തര മന്ത്രാലയം. അപേക്ഷകൾ ലളിതമാക്കാൻ ഗവർണറേറ്റ് തലത്തിലുള്ള സേവന കേന്ദ്രങ്ങൾ വഴിയാണ് റിക്രൂട്ട്‌മെന്റ് നടപടികളെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, റിക്രൂട്ട്‌മെന്റ് നിരോധിച്ചിരിക്കുന്ന 27 രാജ്യങ്ങളുടെ പട്ടികയും സർക്കുലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എന്നിവയിൽ നിന്നുള്ള വിലയിരുത്തലുകളുടെയും ശിപാർശകളുടെയും അടിസ്ഥാനത്തിലാണ് തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Domestic worker recruitment: Approval granted to 10 countries, including India
Next Story