ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ്, സേവനങ്ങൾ; പുതിയ ഇടപെടലുകളുമായി മാൻപവർ അതോറിറ്റി
text_fieldsമാൻപവർ അതോറിറ്റി ശിൽപശാലയിൽ പങ്കെടുത്തവർ
കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ്, പരിശോധന സേവനങ്ങൾ, പരാതികൾ സ്വീകരിക്കൽ എന്നിവക്കുള്ള സംവിധാനം സജീവമാക്കുന്നു. ഇതിനായുള്ള നടപടികൾ മാൻപവർ അതോറിറ്റി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ശിൽപശാലയും സംഘടിപ്പിച്ചു.
ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ്, പരിശോധന സേവനങ്ങൾ, പരാതികൾ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം സജീവമാക്കുന്നത് ഈ മേഖലയിലെ പ്രധാന മാറ്റത്തിന്റെ തുടക്കമാണെന്ന് ഡയറക്ടർ ജനറൽ മുബാറക് അൽ ജാഫൂർ പറഞ്ഞു.
ഗാർഹിക തൊഴിലാളി, തൊഴിലുടമ, റിക്രൂട്ട്മെന്റ് ഓഫിസ് എന്നിവക്കിടയിലെ തർക്കങ്ങളുടെ പരിഹാരം, ഓഡിറ്റ് എന്നിവയും ലക്ഷ്യമാണ്. ഓഫിസുകളിലെ പരിശോധന, നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കൽ എന്നിവയും സജീവമാക്കും. ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് പബ്ലിക് അതോറിറ്റി ഓഫ് മാൻപവറിന് മുൻഗണനയുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിന് നിരവധി നിയമനിർമാണങ്ങളും നടപടികളും കുവൈത്ത് സ്വീകരിച്ചത് അദ്ദേഹം സൂചിപ്പിച്ചു. എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കുക എന്നത് പ്രധാനമാണെന്നും വ്യക്തമാക്കി.
ഗാർഹിക തൊഴിലാളികളെക്കുറിച്ചുള്ള ഓൺലൈൻ പരാതികൾ സ്വീകരിക്കലാണ് നടപ്പിൽ വരുത്തേണ്ട ഏറ്റവും പ്രധാനമായ ഒന്ന് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

