ഗാർഹിക തൊഴിൽ മേഖല; കുവൈത്തിൽ പത്തിൽ നാലു പേരും ഇന്ത്യക്കാർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഗാർഹിക തൊഴിൽ മേഖലയിൽ ഇന്ത്യക്കാരുടെ മികച്ച സാന്നിധ്യം തുടരുന്നു. രാജ്യത്തെ ഓരോ പത്ത് തൊഴിലാളികളിലും ഏകദേശം നാലുപേർ ഇന്ത്യക്കാരാണ്. 344,532 ഇന്ത്യൻ ഗാർഹിക തൊഴിലാളികളാണ് കുവൈത്തിലുള്ളത്. രാജ്യത്തെ 39 ശതമാനത്തോളം വരുന്ന ഇന്ത്യക്കാർ പട്ടികയിൽ ഒന്നാമതാണ്.
കുവൈത്തിലെ മെത്തം ജനസംഖ്യയിലും ഇന്ത്യക്കാർ മുന്നിലാണ്. ഏകദേശം പത്തുലക്ഷം ഇന്ത്യൻ പ്രവാസികൾ കുവൈത്തിലുണ്ട്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ (പാസി) കണക്കുകൾ പ്രകാരം, കുവൈത്തിലെ ആകെ ഗാർഹിക തൊഴിലാളികളിൽ 86.1 ശതമാനവും (ആകെ 883,308 പേരിൽ 760,744 പേരും) നാല് രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
157,901 തൊഴിലാളികളുമായി (17.9 ശതമാനം) ശ്രീലങ്കക്കാർ രണ്ടാം സ്ഥാനത്താണ്. തൊട്ടുപിന്നാലെ 151,369 തൊഴിലാളികളുമായി (17.1 ശതമാനം) ഫിലിപ്പീൻസുകാരുണ്ട്. 106,942 തൊഴിലാളികളുമായി (12.1 ശതമാനം) ബംഗ്ലാദേശികൾ നാലാം സ്ഥാനത്താണ്. രാജ്യത്തെ ഗാർഹിക തൊഴിലാളികളിൽ പത്തിൽ എട്ടുപേരിലധികവും ഈ നാല് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ബാക്കിയുള്ള 13.9 ശതമാനം, ഏകദേശം 122,564 തൊഴിലാളികളാണ് മറ്റ് രാജ്യങ്ങളിൽ നിന്നായുള്ളവർ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

