കുവൈത്തിൽ ഗാർഹിക തൊഴിൽ തർക്കങ്ങൾ ഓണ്‍ലൈനായി പരാതിപ്പെടാം
text_fieldsകുവൈത്ത് സിറ്റി: സഹേൽ ആപ്ലിക്കേഷനിൽ പുതിയൊരു സൗകര്യംകൂടി ഒരുക്കി അധികൃതർ. ഗാർഹിക തൊഴിൽ തർക്കങ്ങൾ പരാതിപ്പെടുന്നതിനായി ഇനി മുതൽ ഓണ്‍ലൈന്‍ സേവനം ഉപയോഗപ്പെടുത്താം. ഇതിനായുള്ള സൗകര്യം പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഒരുക്കി. ഇതോടെ തൊഴിലുടമക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഇലക്ട്രോണിക് ഫോമുകൾ വഴി ബന്ധപ്പെട്ടവര്‍ക്ക് പരാതി സമര്‍പ്പിക്കാനാകും.
ഇരുകൂട്ടരുടെയും അവകാശങ്ങൾ സംരക്ഷിക്കാന്‍ സുതാര്യമായ ഇത്തരം സംവിധാനങ്ങളിലൂടെ പരാതി നല്കുമ്പോള് കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓൺലൈനായി പരാതി സമര്‍പ്പിക്കേണ്ടവര്‍ മാൻപവർ വെബ്സൈറ്റ് സന്ദര്‍ശിച്ച ശേഷം ഗാർഹിക സഹായ തർക്ക സേവനം തിരഞ്ഞെടുക്കണം. തുടര്‍ന്ന് ആവശ്യമായ രേഖകള്‍ സഹിതം വിവരങ്ങള്‍ പൂരിപ്പിച്ച് പരാതി സമര്‍പ്പിക്കാമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

