Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗാർഹിക ഡ്രൈവർ വിസകൾ...

ഗാർഹിക ഡ്രൈവർ വിസകൾ സഹൽ ആപ്പ് വഴി അനുവദിക്കും

text_fields
bookmark_border
ഗാർഹിക ഡ്രൈവർ വിസകൾ സഹൽ ആപ്പ് വഴി അനുവദിക്കും
cancel

കു​വൈ​ത്ത് സി​റ്റി: സഹൽ ആപ്പ് വഴി ഗാർഹിക ഡ്രൈവർ വിസകൾ ഇനി ഓൺലൈനായി അനുവദിക്കും. സ്വദേശികള്‍ക്ക് സേവന കേന്ദ്രങ്ങൾ സന്ദർശിക്കാതെ തന്നെ പുതിയ ഗാർഹിക ഡ്രൈവർമാർക്ക് എൻട്രി വിസ നൽകാനുള്ള സേവനമാണ് ആഭ്യന്തര മന്ത്രാലയം ആരംഭിച്ചത്.

റെസിഡൻസി അഫയേഴ്‌സ് വിഭാഗവുമായി സഹകരിച്ച് മാനവ വിഭവശേഷി മന്ത്രാലയമാണ് പുതിയ ഡിജിറ്റൽ സേവനം നടപ്പാക്കിയത്. നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും പൊതുസേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് പുതിയ സംവിധാനം ഒരുക്കിയതെന്ന് മന്ത്രാലയം അറിയിച്ചു. ഉപയോക്താക്കളുടെ സമയവും പരിശ്രമവും ലാഭിക്കുന്ന സമഗ്ര ഡിജിറ്റൽ സർക്കാർ സേവന സംവിധാനത്തിന്റെ ഭാഗമായാണ് പുതിയ നീക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsKuwaitSahal appHouse Driver Visa
News Summary - Domestic driver visas will be issued through the Sahal app
Next Story