ദേശീയ ഡിജിറ്റൽ ഡ്രൈവ് ത്വരിതപ്പെടുത്തും; ധനമന്ത്രി ഗൂഗ്ൾ ക്ലൗഡ് പ്രതിനിധിയുമായി ചർച്ച നടത്തി
text_fieldsധനകാര്യ മന്ത്രി നൂറ അൽ ഫസ്സാം ഗൂഗിൾ ക്ലൗഡ് പ്രതിനിധികൊപ്പം
കുവൈത്ത് സിറ്റി: രാജ്യത്തെ ഡിജിറ്റൽ വ്യാപനത്തിന്റെ ഭാഗമായി ധനകാര്യ മന്ത്രി നൂറ അൽ ഫസ്സാം ഗൂഗ്ൾ ക്ലൗഡിന്റെ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ് എന്നിവയുടെ കസ്റ്റമർ എൻജിനീയറിങ് വൈസ് പ്രസിഡന്റ് ക്രിസ് ലിൻഡ്സെയുമായി ചർച്ച നടത്തി.കുവൈത്തും ഗൂഗിൾ ക്ലൗഡും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്ത കരാറിന്റെ ഭാഗമായാണ് ചർച്ച. എല്ലാ സർക്കാർ സ്ഥാപനങ്ങളിലും വിപുലമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് കരാറിന്റെ ലക്ഷ്യം. സമ്പൂർണ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഗുണങ്ങളെ കൂടിക്കാഴ്ചയിൽ ഇരുവിഭാഗവും ഉയർത്തിക്കാട്ടി.
കൂടുതൽ മികവും സുതാര്യതയും ഉറപ്പുനൽകുന്ന ക്ലൗഡ് അധിഷ്ഠിത സംവിധാനത്തിലേക്കുള്ള മാറ്റം സാമ്പത്തിക പരിഷ്കാരങ്ങളുടെ കേന്ദ്രബിന്ദുവിനെ പ്രതിനിധീകരിക്കുന്നതായി ധനമന്ത്രാലയം വ്യക്തമാക്കി.രാജ്യത്ത് ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്ന ആദ്യ സ്ഥാപനങ്ങളിൽ ധനകാര്യ മന്ത്രാലയവും ഉൾപ്പെടും. ഇത് സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണങ്ങൾ പോലുള്ള അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണെന്നും സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

