നാലു വർഷത്തിനിടെ 3200 കോടി ഡോളറിെൻറ പ്രത്യക്ഷ വിദേശനിക്ഷേപം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിന് നാലു വർഷത്തിനിടെ 3200 കോടി ഡോളറിെൻറ പ്രത്യക്ഷ വിദേശ നി ക്ഷേപം ആകർഷിക്കാൻ കഴിഞ്ഞതായി അധികൃതർ. സേവന മേഖല, െഎ.ടി, എണ്ണ, പ്രകൃതിവാതകം, നിർമാ ണമേഖല, പരിശീലനം, ആരോഗ്യം, ഉൗർജം, കൺസൽട്ടൻസി, വിപണി ഗവേഷണം, വിനോദവ്യവസായം തുടങ്ങി മേഖലകളിലായി 16 രാജ്യങ്ങളിൽനിന്നുള്ള 37 ആഗോള കമ്പനികളാണ് കുവൈത്തിൽ നിക്ഷേപം ഇറക്കിയത്. കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെൻറ് പ്രമോഷൻ അതോറിറ്റിയാണ് കണക്ക് പുറത്തുവിട്ടത്. വരും വർഷങ്ങളിൽ വിദേശ നിക്ഷേപ തോത് വർധിക്കുമെന്ന് കരുതുന്നതായും ഇത് കൂടുതൽ തൊഴിൽ സൃഷ്ടിക്കാൻ സഹായിക്കുമെന്നും കെ.ഡി.െഎ.പി.എ മേധാവി ഡോ. മിശ്അൽ ജാബിർ അൽ അഹ്മദ് അസ്സബാഹ് പറഞ്ഞു. 2030ഒാടെ കുവൈത്ത് 5000 കോടി ഡോളർ നേരിട്ടുള്ള വിദേശനിക്ഷേപം ലക്ഷ്യമിടുന്നു.
ഇതിനായി വിദേശ നിക്ഷേപകർക്കും കമ്പനികൾക്കും രാജ്യത്തെ നിക്ഷേപാവസരങ്ങൾ സംബന്ധിച്ച് മനസ്സിലാക്കിക്കൊടുക്കാൻ മാർഗരേഖ തയാറാക്കും. വിദേശകമ്പനികൾക്ക് രാജ്യത്ത് ശാഖകൾ രൂപവത്കരിച്ച് പ്രവർത്തിക്കുന്നതിന് സൗകര്യമൊരുക്കും. താൽപര്യമുള്ള കമ്പനികളിൽനിന്ന് കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെൻറ് പ്രമോഷൻ അതോറിറ്റി അപേക്ഷ സ്വീകരിച്ച് ബന്ധപ്പെട്ട വകുപ്പുകളുടെ അംഗീകാരത്തിനായി സമർപ്പിക്കും. എണ്ണയിതര വരുമാനം വർധിപ്പിക്കാൻ രാജ്യം കഠിനാധ്വാനം ചെയ്യുകയാണ്. സംരംഭകർക്ക് കാര്യങ്ങൾ എളുപ്പമാക്കിക്കൊടുക്കും. ഫയലുകൾ ചുവപ്പുനാടയിൽ കുരുങ്ങി കഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കും. ഉദ്യോഗസ്ഥതലത്തിൽ ഇതിന് മാർഗനിർദേശം നൽകും. സ്വകാര്യകമ്പനികൾക്ക് ഏഴു ദിവസത്തിനകം ലൈസൻസ് ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. കുവൈത്തിനെ മേഖലയിലെ ട്രേഡ് ഹബ് ആക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
