ദോഹ ഡയമണ്ട് ലീഗ്: കുവൈത്ത് താരത്തിന് രണ്ടാം സ്ഥാനം
text_fieldsദോഹ ഡയമണ്ട് ലീഗിൽ 400 മീറ്റർ ഒാട്ടമത്സരത്തിൽ വെള്ളി നേടിയ കുവൈത്തിെൻറ യൂസുഫ് കറാം
കുവൈത്ത് സിറ്റി: ദോഹ ഡയമണ്ട് ലീഗിൽ 400 മീറ്റർ ഒാട്ട മത്സരത്തിൽ കുവൈത്തിെൻറ യൂസുഫ് കറാം രണ്ടാം സ്ഥാനം നേടി. 45.72 സെക്കൻഡിൽ ഒാടിയെത്തിയാണ് കുവൈത്തി താരം വെള്ളി നേടിയത്. അമേരിക്കയുടെ കഹ്മരി മോണ്ട്ഗോമറി 45.55 സെക്കൻഡ് സമയത്തിൽ സ്വർണം നേടി.
ഖത്തറിെൻറ നാസർ അബ്ബാസ് മൂന്നാമതെത്തി. യൂസുഫ് കറാമിനെ കുവൈത്ത് കായിക മന്ത്രി മുഹമ്മദ് അൽ ജബ്രി, കുവൈത്ത് അത്ലറ്റിക്സ് അസോസിയേഷൻ പ്രസിഡൻറ് സയാർ അൽ ഇൻസി, സ്പോർട്സ് പബ്ലിക് അതോറിറ്റി മേധാവി ഹമൂദ് ഫലൈതീഹ് എന്നിവർ അഭിനന്ദിച്ചു. 12 ഇനങ്ങളിലായി 117 കായികതാരങ്ങൾ മാറ്റുരക്കുന്നു.

