Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡോക്​ടർമാരുടെ കൂട്ടരാജി: വ്യാജവാർത്തയെന്ന്​ ആരോഗ്യ മന്ത്രാലയം

text_fields
bookmark_border
ഡോക്​ടർമാരുടെ കൂട്ടരാജി: വ്യാജവാർത്തയെന്ന്​ ആരോഗ്യ മന്ത്രാലയം
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഡോക്​ടർമാർ കൂട്ടത്തോടെ രാജിവെക്കുന്നതായി പ്രചരിച്ച വാർത്ത സത്യ​മല്ലെന്ന്​ ആരോഗ്യ മന്ത്രാലയം വ്യക്​തമാക്കി.

കോവിഡിനെതിരായ പോരാട്ടത്തിൽ മാതൃകാപരമായ പ്രവർത്തനമാണ്​ ഡോക്​ടർമാർ ഉൾപ്പെടെ ആരോഗ്യ പ്രവർത്തകർ നടത്തുന്നത്​.

അവരുടെ കഠിനാധ്വാനത്തിന്​ രാജ്യം കടപ്പെട്ടിരിക്കുന്നു.

ആരോഗ്യ ജീവനക്കാരുടെ സുരക്ഷക്ക്​ സർക്കാർ പ്രതിജ്​ഞാബദ്ധമാണെന്നും അധികൃതർ വ്യക്​തമാക്കി. രോഗികളുടെയും ബന്ധുക്കളുടെയും ഭാഗത്തുനിന്ന്​ അതിക്രമങ്ങൾ വർധിച്ച കാരണം ഡോക്​ടർമാർ കൂട്ടത്തോടെ രാജിവെക്കുകയാണെന്നാണ്​ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്​.

തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇത്തരം വാർത്തകൾ സ്വീകരിക്കരുതെന്നും ആധികാരിക വാർത്ത ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Doctors' resignation: Health ministry says fake news
Next Story