അൽ നാഹിൽ ക്ലിനിക്കിൽ ഡോക്ടേർസ് ദിനാഘോഷം
text_fieldsഡോക്ടേർസ് ദിനാഘോഷ ഭാഗമായി അൽ നാഹിൽ ക്ലിനിക്കിൽ കേക്ക് മുറിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ ആരോഗ്യ രംഗത്തെ മുൻനിരയിലുള്ള ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററിന്റെ അൽ നാഹിൽ ക്ലിനിക് ബ്രാഞ്ചിൽ ഡോക്ടേർസ് ദിനം ആഘോഷിച്ചു. ഡോക്ടർമാരുടെ ത്യാഗവും അർപ്പണബോധവും മനസ്സിലാക്കാനും ആദരിക്കാനും ഡോക്ടേർസ് ദിനം അവസരമൊരുക്കുന്നതായി അൽ നാഹിൽ ക്ലിനിക് മാനേജ്മെന്റിനെ പ്രതിനിധാനം ചെയ്ത് ലൂസിയ വില്യംസ് പറഞ്ഞു. ഡോ. ഉമേഷ്, ഡോ. ആശിഷ് ചൗധരി എന്നിവർ സംസാരിച്ചു. അൽ നാഹിൽ ക്ലിനിക്കിലെ മെഡിക്കൽ-പാര മെഡിക്കൽ സ്റ്റാഫ് അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. ആഘോഷ ഭാഗമായി കേക്ക് മുറിക്കുകയും മധുര വിതരണവും നടന്നു.

