ആക്രമണ ദൃശ്യങ്ങൾ പങ്കിടരുത്: മുന്നറിയിപ്പ് നൽകി സൈബർ ക്രൈം
text_fieldsകുവൈത്ത് സിറ്റി: യുദ്ധങ്ങൾ, സൈനിക പ്രവർത്തനങ്ങൾ, മിസൈൽ ആക്രമണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നതിൽ മുന്നറിയിപ്പു നൽകി കുവൈത്ത് സൈബർ കുറ്റകൃത്യ വകുപ്പ്.
വിഭാഗീയത, സാമൂഹിക പ്രശ്നങ്ങൾ എന്നിവക്ക് കാരണമാകുന്ന വസ്തുക്കൾ പ്രസിദ്ധീകരിക്കുന്നതിനോ പ്രചരിപ്പിക്കുന്നതിനോ എതിരെയാണ് മുന്നറിയിപ്പ്. ഇത്തരം നടപടികളിൽ നിന്ന് രാജ്യത്തെ എല്ലാ വ്യക്തികൾക്കും പ്രവാസികളും ഒഴിഞ്ഞുനിൽക്കണം. ഇത്തരം ഉള്ളടക്കം പങ്കിടുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് രാജ്യത്തെ നിയമങ്ങളുടെ ലംഘനമായി കണക്കാക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യും.
പൊതുജനങ്ങൾ നിഷ്പക്ഷത പാലിക്കണമെന്നും ദേശീയ സുരക്ഷക്കും ഐക്യത്തിനും സാമൂഹിക ഐക്യത്തിനും ഭീഷണിയായേക്കാവുന്ന പ്രകോപനപരമായ കാര്യങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. സൈബർ പ്രവർത്തനങ്ങൾ ശക്തമായി നിരീക്ഷിക്കുമെന്നും ലംഘനങ്ങൾക്കെതിരെ ആവശ്യമായ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

