മിസൈൽ ആക്രമണങ്ങൾ ചിത്രീകരിക്കരുത്; സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യരുത്
text_fieldsകുവൈത്ത് സിറ്റി: മിസൈൽ ആക്രമണങ്ങളോ സുരക്ഷ ഉദ്യോഗസ്ഥരുടെ നടപടികളോ ചിത്രീകരിക്കുന്നതും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതും ഒഴിവാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഇത്തരം നടപടികൾ പൊതുജനങ്ങളിൽ ഉത്കണ്ഠയുണ്ടാക്കുമെന്നും സുരക്ഷ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് കാരണമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്ന എല്ലാ ഉള്ളടക്കവും നിരീക്ഷിക്കപ്പെടുന്നുണ്ട്. കിംവദന്തികളോ തെറ്റായ വിവരങ്ങളോ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടികൾ കർശനമായി നടപ്പിലാക്കുമെന്നും അറിയിച്ചു.
പൊതുജന സുരക്ഷ സംരക്ഷിക്കുന്നതിനും ദേശീയ ഉത്തരവാദിത്തം ഉയർത്തിപ്പിടിക്കുന്നതിനും പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണം. സ്ഥിരീകരിക്കാത്ത അവകാശവാദങ്ങളോട് പ്രതികരിക്കുന്നത് ഒഴിവാക്കണം. ഔദ്യോഗികവും അംഗീകൃതവുമായ ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.ക്ഷ പ്രവർത്തനങ്ങൾക്ക് തടസ്സവുമാകുമെന്ന് ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി: മിസൈൽ ആക്രമണങ്ങളോ സുരക്ഷ ഉദ്യോഗസ്ഥരുടെ നടപടികളോ ചിത്രീകരിക്കുന്നതും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതും ഒഴിവാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഇത്തരം നടപടികൾ പൊതുജനങ്ങളിൽ ഉത്കണ്ഠയുണ്ടാക്കുമെന്നും സുരക്ഷ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് കാരണമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്ന എല്ലാ ഉള്ളടക്കവും നിരീക്ഷിക്കപ്പെടുന്നുണ്ട്. കിംവദന്തികളോ തെറ്റായ വിവരങ്ങളോ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടികൾ കർശനമായി നടപ്പിലാക്കുമെന്നും അറിയിച്ചു.
പൊതുജന സുരക്ഷ സംരക്ഷിക്കുന്നതിനും ദേശീയ ഉത്തരവാദിത്തം ഉയർത്തിപ്പിടിക്കുന്നതിനും പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണം. സ്ഥിരീകരിക്കാത്ത അവകാശവാദങ്ങളോട് പ്രതികരിക്കുന്നത് ഒഴിവാക്കണം. ഔദ്യോഗികവും അംഗീകൃതവുമായ ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

