Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2026 11:43 AM IST Updated On
date_range 4 Jun 2026 11:43 AM ISTആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത് - ആഭ്യന്തര മന്ത്രാലയം
text_fieldsbookmark_border
കുവൈത്ത് സിറ്റി: ആക്രമണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്നും വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ഉണർത്തി. ഇതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു.
തകർന്ന സ്ഥലങ്ങൾ, അവശിഷ്ടങ്ങൾ ബാധിച്ച സ്ഥലങ്ങൾ, അവശിഷ്ടങ്ങൾ എന്നിവയുടെ ചിത്രങ്ങളും വീഡിയോകളും എടുക്കുകയോ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുകയോ ചെയ്യരുത്.
നാശനഷ്ടമുണ്ടായ സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ബാധിത പ്രദേശങ്ങൾക്ക് സമീപം ഒത്തുകൂടുന്നത് ഒഴിവാക്കാനും സുരക്ഷ സംഘങ്ങളുടെ പ്രവർത്തനങ്ങൾ തടസ്സം സൃഷ്ടിക്കരുതെന്നും ഉണർത്തി. ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പൂർണമായും പാലിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

