ഡി.കെ.ഐ.സി.സി മീലാദ് പ്രോഗ്രാം ഫ്ലയർ പ്രകാശനം
text_fieldsകുവൈത്ത് സിറ്റി: ഡി.കെ.ഐ.സി.സി കുവൈത്ത് നാഷനൽ കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് പ്രോഗ്രാമിന്റെ ഫ്ലയർ പ്രകാശനം ചെയ്തു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി സി.എ. മൂസ മൗലവി ബാഖവി, കുവൈത്ത് നാഷനൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ കലാം മൗലവിക്ക് നൽകി ഫ്ലയർ പ്രകാശനം നിർവഹിച്ചു. ഗ്ലോബൽ കമ്മിറ്റി നേതാക്കൾ, സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഈ മാസം 18ന് വൈകീട്ട് അഞ്ചു മുതൽ അബ്ബാസിയ എവർ ഗ്രീൻ ഓഡിറ്റോറിയത്തിലാണ് മീലാദ് പ്രോഗ്രാം. അമീൻ മൗലവി ചേകന്നൂർ മുഖ്യ പ്രഭാഷണം നടത്തും. മദ്റസ കുട്ടികളുടെ മദ് ഹ് ഗാനം, വനിതകൾക്ക് പ്രബന്ധ മത്സരം, ദഫ്മുട്ട് എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

