ഡി.കെ.ഐ.സി.സി ഇഫ്താർ സംഗമം
text_fieldsഡി.കെ.ഐ.സി.സി ഇഫ്താർ സംഗമത്തിൽ ഖാലിദ് മുസ് ലിയാർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ ഗൾഫ് പോഷക സംഘടനയായ കുവൈത്ത് ഡി.കെ.ഐ.സി.സി ഇഫ്താർ സംഗമം ദജീ ജ് മെട്രോ മെഡിക്കൽ ഹാളിൽ നടന്നു. പ്രസിഡന്റ് അബ്ദുൽ കലാം മൗലവി കൊല്ലം അധ്യക്ഷതവഹിച്ചു. കെ.സി.റഫീഖ് ഉദ്ഘാടനം നിർവഹിച്ചു. എം.ഡി.സ്വാദിഖ് ഫലാഹീ ഖിറാഅത്ത് നടത്തി.
ഖാലിദ് മുസ്ലിയാർ റമദാൻ സന്ദേശം നൽകി. ജീവിതത്തിൽ എല്ലാ മേഖലകളിലും സൂക്ഷ്മത പാലിക്കാൻ അദ്ദേഹം ഉണർത്തി. സക്കീർ പുത്തൻ പാലം, സത്താർ കുന്നിൽ,നവാസ് മൗലവി ജഹ്റ എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി അലി സ്വാഗതവും അബ്ദു റഷീദ് മൗലവി നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

