ഡി.കെ.ഐ.സി.സി കുവൈത്ത് കമ്മിറ്റി രൂപവത്കരിച്ചു
text_fieldsഅബ്ദുൽ കലാം മൗലവി, മുഹമ്മദ് അലി,
അബ്ദുൽ റഷീദ് മഹ്ളരി, നിമാസിമുദ്ദീൻ ബാഖവി
കുവൈത്ത് സിറ്റി: ദക്ഷിണ കേരളാ ജംഇയ്യതുൽ ഉലമ പ്രവാസികൾക്കായി ദക്ഷിണ കേരള ഇസ്ലാമിക് കൾച്ചറൽ സെന്റർ (ഡി.കെ.ഐ.സി.സി) എന്ന പേരിൽ സംഘടന രൂപവത്കരിച്ചു. ദക്ഷിണ കേരളാ ജംഇയ്യതുൽ ഉലമ സഹയാത്രികർ, പ്രാദേശികമായി വ്യത്യസ്ത പേരുകളിൽ പ്രവർത്തിച്ചിരുന്ന കൂട്ടായ്മകൾ എല്ലാം ഇനി ഡി.കെ.ഐ.സി.സി എന്ന പേരിൽ ഏകീകൃത സ്വഭാവത്തിലായിരിക്കും പ്രവർത്തിക്കുകയെന്ന് സംഘടന അറിയിച്ചു.
കുവൈത്ത് കേന്ദ്രീകരിച്ചുള്ള കമ്മിറ്റി പ്രഖ്യാപനം ഡി.കെ.ഐ.സി.സി ജനറൽ കൺവീനർ സുലൈമാൻ മൗലവി മൂവാറ്റുപുഴ ഓൺലൈനിൽ നിർവഹിച്ചു.
അബ്ദുൽ കലാം മൗലവി അമ്പലം കുന്ന് (പ്രസി.), മുഹമ്മദ് അലി മാറഞ്ചേരി (സെക്ര.),അബ്ദുൽ റഷീദ് മഹ്ളരി മീനാട് (ട്രഷ.), നിമാസിമുദ്ദീൻ ബാഖവി കുറക്കോട് (ചെയർ.), നവാസ് മൗലവി, മനാഫ് കരുനാഗപ്പള്ളി (വൈ. പ്രസി.), നജ്മുദ്ദീൻ മണപ്പള്ളി, അൻസിൽ ഹരിപ്പാട് (ജോ. സെക്ര.), അസ്ലം ഹംസ കൊല്ലം, നൗഫൽ മൗലവി പോരേടം, സംജാദ് റഷാദി വെളിച്ചിക്കാല, മുസ്തഫ മൗലവി മൈലക്കാട്, ഷാഫി മുസ്ലിയാർ ജോനകപ്പുറം, ഹക്കീം പട്ടാഴി, സക്കീർ കടുവാപ്പാറ, ഷാഫി കരുനാഗപ്പള്ളി, സഫീർ ഓയൂർ (എക്സിക്യൂട്ടീവ്) എന്നിവർ അടങ്ങിയതാണ് കമ്മിറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

