Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്വദേശി...

സ്വദേശി വീടുകൾക്കുമുന്നിലെ ദീവാനിയകൾ നീക്കില്ല

text_fields
bookmark_border
സ്വദേശി വീടുകൾക്കുമുന്നിലെ ദീവാനിയകൾ നീക്കില്ല
cancel
കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി വീ​ടു​ക​ൾ​ക്ക്​ മു​ന്നി​ലെ ദീ​വാ​നി​യ​ക​ൾ നീ​ക്കി​ല്ലെ​ന്ന്​ മു​നി​സി​പ്പ ാ​ലി​റ്റി വ്യ​ക്​​ത​മാ​ക്കി. വീ​ടു​ക​ൾ​ക്ക്​ മു​ന്നി​ലെ നി​ർ​മാ​ണ​ങ്ങ​ൾ നീ​ക്കു​മെ​ന്നും ദീ​വാ​നി​യ​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്നു​മു​ള്ള രീ​തി​യി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച വാ​ർ​ത്ത നി​ഷേ​ധി​ച്ചാ​ണ്​ അ​ധി​കൃ​ത​ർ നി​ല​പാ​ട്​ വ്യ​ക്​​ത​മാ​ക്കി​യ​ത്. ഗ​താ​ഗ​ത​ത്തി​ന്​ ത​ട​സ്സ​മാ​കു​ന്ന രീ​തി​യി​ൽ റോ​ഡി​ലേ​ക്ക്​ ഇ​റ​ക്കി​ക്കെ​ട്ടി​യ നി​ർ​മാ​ണ​ങ്ങ​ൾ മാ​ത്ര​മാ​ണ്​ പൊ​ളി​ച്ചു​നീ​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള വ​ള​രെ കു​റ​ച്ച്​ നി​ർ​മാ​ണ​ങ്ങ​ൾ മാ​ത്ര​മാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. സാ​ധാ​ര​ണ​നി​ല​ക്ക്​ കു​വൈ​ത്തി വീ​ടു​ക​ൾ​ക്കു​മു​ന്നി​ലു​ള്ള ദീ​വാ​നി​യ​ക​ൾ പൊ​ളി​ക്കാ​ൻ ഉ​ദ്ദേ​ശ്യ​മി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. ഗ​താ​ഗ​ത​ത്തി​ന്​ ത​ട​സ്സ​മാ​കാ​തെ​യും അ​യ​ൽ​ക്കാ​ർ​ക്ക്​ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കാ​തെ​യും ദീ​വാ​നി​യ​ക​ൾ കു​വൈ​ത്തി വീ​ടു​ക​ളോ​ട്​ അ​നു​ബ​ന്ധി​ച്ച്​ പ​ണി​യു​ന്ന​തി​ന്​ ത​ട​സ്സ​മി​ല്ലെ​ന്നും ഇ​ത്​ കു​വൈ​ത്ത്​ സം​സ്​​കാ​ര​ത്തി​​െൻറ ഭാ​ഗ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsdiwaniya
News Summary - diwaniya-kuwait-kuwait news
Next Story