ഒ.ഐ.സി.സി ഓണപ്പൊലിമ കൂപ്പൺ വിതരണം
text_fieldsഒ.ഐ.സി.സി ഓണപ്പൊലിമ കൂപ്പൺ വിതരണം
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് നാഷനൽ കമ്മിറ്റി ‘ഓണപ്പൊലിമ -2023’ സാംസ്കാരിക പരിപാടിയുടെ ഫുഡ് കൂപ്പൺ ജില്ല കമ്മിറ്റി അംഗങ്ങൾക്ക് വിതരണം ചെയ്തു. അബ്ബാസിയ ഒ.ഐ.സി.സി ഓഫിസിൽ നടന്ന പരിപാടിയിൽ നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ജോയ് ജോൺ അധ്യക്ഷത വഹിച്ചു.
നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എസ്. പിള്ള കാസർകോട് ജില്ല പ്രസിഡന്റ് സുരേന്ദ്രൻ മുങ്ങത്തിന് നൽകി ഉദ്ഘാടനം ചെയ്തു. നാഷനൽ കമ്മിറ്റി സെക്രട്ടറി എം.എ. നിസാം സ്വാഗതം പറഞ്ഞു.
ജില്ല കമ്മിറ്റി ഭാരവാഹികളായ അലക്സ് മാനന്തവാടി, സൂരജ് കണ്ണൻ, ലിപിൻ മുഴക്കുന്ന്, ഇസ്മായിൽ പാലക്കാട്, ജസ്റ്റിൻ, ബത്താർ വൈക്കം തുടങ്ങിയവർ സംബന്ധിച്ചു. വിപിൻ മങ്ങാട്ട് നന്ദി പറഞ്ഞു. സെപ്റ്റംബർ 29ന് നടക്കുന്ന ‘ഓണപ്പൊലിമ -2023’ൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പങ്കെടുക്കും.

