കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ അംഗത്വ വിതരണം
text_fieldsകുവൈത്ത് കേരള പ്രവാസി അസോസിയേഷൻ അംഗത്വ വിതരണം ഉപദേശക സമിതി അംഗം സിറാജ് രക്ഷാധികാരി ഗീവർഗീസ് തോമസിന് അംഗത്വം നൽകി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ അംഗത്വ വിതരണം ആരംഭിച്ചു. അബ്ബാസിയയിൽ നടന്ന ചടങ്ങിൽ ഉപദേശക സമിതി അംഗം സിറാജ് രക്ഷാധികാരി ഗീവർഗീസ് തോമസിന് അംഗത്വം നൽകി ഉദ്ഘാടനം നിർവഹിച്ചു. സംഘടനയുടെ പേര് നിർദേശ മത്സരത്തിലെ വിജയി മുഹമ്മദ് എരോൾ കാസർകോടിനുള്ള ഉപഹാരം പ്രസിഡൻറ് സക്കീർ പുത്തൻപാലത്ത് കൈമാറി.
സംഘടനയുടെ പ്രവർത്തനോദ്ഘാടന ഭാഗമായി കുവൈത്ത് ബ്ലഡ് ബാങ്കുമായി ചേർന്ന് ഡിസംബർ 11 വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമുതൽ ആറുവരെ രക്തദാന ക്യാമ്പ് നടത്തുമെന്ന് ഭാരവാഹികൾ വാർത്തക്കുറിപ്പിൽ അറിയിച്ചു. ചടങ്ങിൽ ഉപദേശക സമിതി അംഗം സിറാജ്, ട്രഷറർ ബൈജു ലാൽ, ജോയൻറ് ട്രഷറർ സജീവ് ചാവക്കാട്, അബ്ബാസിയ കൺവീനർമാരായ പ്രേംരാജ്, ഷാജിത, ബിജുമോൻ, ബ്ലെസ്സൺ എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി സുശീല കണ്ണൂർ നേതൃത്വം നൽകി.

