കെ.ഇ.എ ഖൈത്താൻ മെഗാ ക്വിസ് സമ്മാനവിതരണം
text_fieldsകെ.ഇ.എ ഖൈത്താൻ മെഗാ ക്വിസ് മത്സര വിജയികൾക്ക് സമ്മാനം നൽകുന്നു
കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ ഖൈത്താൻ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച മെഗാ ഓൺലൈൻ ക്വിസ് മത്സരത്തിൽ വിജയിച്ച നാട്ടിൽനിന്നുള്ള വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
സക്കീർ പയോട്ട അധ്യക്ഷതവഹിച്ചു. കെ.ഇ.എ പ്രസിഡൻറ് പി.എ. നാസർ ഉദ്ഘാടനം ചെയ്തു. സലാം കളനാട് ആമുഖപ്രഭാഷണം നടത്തി. അഷറഫ് തൃക്കരിപ്പൂർ, നവാസ് പള്ളിക്കൽ, ബാലകൃഷ്ണൻ തൃക്കരിപ്പൂർ, മുസ്തഫ ചെമ്മനാട് തുടങ്ങിയവർ സംസാരിച്ചു. പി.എ. നാസർ, സലാം കളനാട്, എസ്.എം. ഹമീദ്, സക്കീർ പയോട്ട, രാജേഷ്, അഷ്റഫ് തൃക്കരിപ്പൂർ, നവാസ് പള്ളിക്കൽ, ബാലകൃഷ്ണൻ, മുസ്തഫ ചെമ്മനാട് എന്നിവർ സമ്മാനം വിതരണം ചെയ്തു. എസ്.എം. ഹമീദ് സ്വാഗതവും രാജേഷ് നന്ദിയും പറഞ്ഞു.

