ലോക കേരള സഭ പിരിച്ചുവിടൽ; അനുകൂലിച്ചും പ്രതികൂലിച്ചും പ്രവാസികൾ
text_fieldsകുവൈത്ത് സിറ്റി: ലോക കേരളസഭ തുടരില്ലെന്നത് യു.ഡി.എഫിന്റെ രാഷ്ട്രീയ തീരുമാനമാണെന്നും അതിൽ മാറ്റമില്ലെന്നുമുള്ള മുഖ്യമന്ത്രി വി.ഡി.സതീശന്റെ പ്രസ്താവനയിൽ അനുകൂലിച്ചും പ്രതികൂലിച്ചും പ്രവാസ ലോകം. എൽ.ഡി.എഫുമായി ചേർന്നു നിൽക്കുന്ന സംഘടനകളും വ്യക്തികളും തീരുമാനത്തെ എതിർക്കുമ്പോൾ, യു.ഡി.എഫ് അനുകൂലികൾ മുഖ്യമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു.
അഞ്ചാം സഭയിലേക്ക് എത്തുമ്പോൾ 125-ലധികം രാജ്യങ്ങളിലേക്ക് വിപുലീകരിക്കപ്പെട്ടു. പ്രവാസികൾക്കായി കേരളം മുന്നോട്ടുവെച്ച ഈ മാതൃക പിന്തുടരാൻ വിദേശകാര്യ മന്ത്രാലയം മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളോട് ശിപാർശ ചെയ്യുകയുണ്ടായി.
മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യങ്ങളിൽ വിദ്യാർത്ഥി കുടിയേറ്റം, പ്രവാസി നിക്ഷേപങ്ങൾ, നൈപുണ്യ വിനിമയം, വിദേശത്തെ തൊഴിൽ കരാറുകളിലെ സുരക്ഷ തുടങ്ങി നിരവധി പുതിയ വിഷയങ്ങളിൽ ഇനിയും സർക്കാരുമായി ചേർന്ന് പ്രവാസിസമൂഹത്തിനായി ലോകകേരളസഭയ്ക് ഒട്ടേറെ കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്.
പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും പുനരധിവാസം കൂടുതൽ ശക്തമാക്കാനും ഉതകുന്ന ഇത്തരം ഒരു ജനാധിപത്യ വേദി ഇല്ലാതാക്കുന്നത് പ്രവാസി സമൂഹത്തോട് കാണിക്കുന്ന വലിയ അനീതിയാണെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.
പ്രാതിനിധ്യം ഇല്ലാതാക്കൽ -കേരള അസോസിയേഷൻ
കുവൈത്ത് സിറ്റി: പ്രവാസികൾക്ക് സർക്കാരുമായി നേരിട്ട് സംവദിക്കാനും വികസന പ്രവർത്തനങ്ങളിലും നയരൂപീകരണത്തിലും പങ്കാളികളാകാനുമുള്ള വേദി എന്ന നിലയിൽ പ്രവർത്തിക്കുന്ന 'ലോക കേരള സഭ' പിരിച്ചുവിട്ടതിനെതിരെ കേരള അസോസിയേഷൻ കുവൈത്ത് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രവാസികളുടെ ജനാധിപത്യപരമായ അവകാശങ്ങളെയും പ്രാതിനിധ്യത്തെയും പൂർണ്ണമായും കണ്ടില്ലെന്ന് നടിക്കുന്ന നടപടിയാണിത്. സഭയുടെ പ്രവർത്തനങ്ങൾ കേവലം ഒരു ചടങ്ങല്ലെന്ന് കഴിഞ്ഞകാല നേട്ടങ്ങൾ പരിശോധിച്ചാൽ വ്യക്തമാകും. ആദ്യ സമ്മേളനത്തിൽ 35 രാജ്യങ്ങളിൽ നിന്നായിരുന്ന പ്രവാസി പ്രാതിനിധ്യം
സ്വാഗതാർഹം -ഇൻകാസ് കുവൈത്ത്
കുവൈത്ത് സിറ്റി: ലോക കേരളസഭ അവസാനിപ്പിക്കാനുള്ള സർക്കാറിന്റെ തീരുമാനം സ്വാഗതാർഹവും ശരിയായ നടപടിയുമാണെന്ന് കുവൈത്തിലെ കോൺഗ്രസ് അനുകൂല പ്രവാസി സംഘടനയായ ഇൻകാസ് അഭിപ്രായപ്പെട്ടു. അഞ്ച് എഡിഷനുകളിലായി കോടികണക്കിന് രൂപ ചെലവഴിച്ചിട്ടും സാധാരണക്കാരായ പ്രവാസികളുടെ തൊഴിൽ സുരക്ഷ, പുനരധിവാസം, അനിയന്ത്രിതമായ വിമാനക്കൂലി വർധനവ് തുടങ്ങിയ കാതലായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഭക്ക് കഴിഞ്ഞിട്ടില്ല.
സമ്പന്നർക്കും സ്വാധീനമുള്ളവർക്കും മുൻഗണന നൽകുന്ന രീതിയിലായിരുന്നു ഇതിന്റെ ഘടന. യഥാർത്ഥ പ്രവാസി തൊഴിലാളികൾക്ക് ഇതിൽ അർഹമായ പ്രാതിനിധ്യം ലഭിച്ചിരുന്നില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി. പ്രവാസി ഇൻഷുറൻസ് ഉൾപ്പെടെ സഭയുടെ നേട്ടമായി പ്രചരിപ്പിച്ച പല പദ്ധതികളും നേരത്തെ നിലവിലുണ്ടായിരുന്നതോ അല്ലെങ്കിൽ നോർക്ക വഴി നേരിട്ട് നടപ്പിലാക്കാമായിരുന്നതോ ആണ്. ലോക കേരളസഭയിൽ ഉയന്നുവന്ന ഭൂരിഭാഗം നിർദ്ദേശങ്ങളും വെറും വാഗ്ദാനങ്ങളായി അവശേഷിക്കുകയാണുണ്ടായത്.
പ്രവാസികളുടെ യഥാർത്ഥ ആവശ്യങ്ങൾക്കായി ലോക കേരളസഭക്ക് പകരം കൃത്യവും കാര്യക്ഷമവുമായ ബദൽ സംവിധാനം കൊണ്ടുവരുമെന്ന മുഖ്യമന്ത്രി വി.ഡി.സതീശന്റെ ഉറപ്പ് പ്രവാസി സമൂഹത്തിന് വലിയ ആശ്വാസമാണ്. സാധാരണക്കാരായ പ്രവാസികൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന ക്ഷേമപദ്ധതികൾക്കാണ് മുൻഗണന നൽകേണ്ടതെന്നും, ലോക കേരളസഭ പിരിച്ചുവിട്ട് യഥാർത്ഥ പ്രവാസി ക്ഷേമം ഉറപ്പാക്കാനുള്ള നീക്കത്തെ പൂർണ്ണമായി പിന്തുണയ്ക്കുന്നുവെന്നും ഇൻകാസ് നേതാക്കൾ വ്യക്തമാക്കി.
പ്രതിഷേധാർഹം- കല കുവൈത്ത്
കുവൈത്ത് സിറ്റി: ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ ഏകീകൃത വേദിയായ 'ലോക കേരള സഭ' തുടർന്നു കൊണ്ടുപോകില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ -കല കുവൈത്ത് പ്രതിഷേധം രേഖപ്പെടുത്തി.
പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും കഴിവുകളും നിക്ഷേപങ്ങളും നാടിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്താനും ലക്ഷ്യമിട്ട് രൂപീകരിച്ച സംവിധാനത്തെ ഉപേക്ഷിക്കുന്നത് പ്രവാസി സമൂഹത്തോടുള്ള അനീതിയാണ്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള പ്രവാസി പ്രതിനിധികൾ ഉൾപ്പെടെ 351 അംഗങ്ങൾ ചേർന്ന വേദിയായിരുന്നു ലോക കേരള സഭ.
വിദേശത്തു കഴിയുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ സാംസ്കാരികവും സാമൂഹികവും സാമ്പത്തികവുമായ സംയോജനത്തിനും, നാടുമായുള്ള ബന്ധം സുഗമമാക്കുന്നതിനും എൽ.ഡി.എഫ് സർക്കാർ മുന്നോട്ടുവെച്ച ഈ കാഴ്ചപ്പാട് ഏറെ ശ്രദ്ധേയമായിരുന്നു.
ആഗോളതലത്തിൽ മലയാളി കൂട്ടായ്മകളെ ഏകോപിപ്പിക്കാനും, ആധുനികവും വികസിതവുമായ ഒരു നവകേരള നിർമ്മിതിക്ക് പ്രവാസികളെ പങ്കാളികളാക്കാനും ലോക കേരള സഭക്ക് കഴിഞ്ഞിട്ടുണ്ട്.
ലോക കേരള സഭ പിരിച്ചുവിടാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നും, പ്രവാസി സമൂഹത്തിന്റെ വികസന പങ്കാളിത്തവും ക്ഷേമവും ഉറപ്പാക്കുന്ന രീതിയിൽ ലോക കേരള സഭ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകണമെന്നും കല കുവൈത്ത് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

