ഇൻറർനെറ്റ് സേവനങ്ങളിൽ തടസ്സം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ശനിയാഴ്ച ഇൻറർനെറ്റ് സേവനങ്ങളിൽ തടസ്സം നേരിട്ടു. എത്രയും വേഗം പരിഹരിക്കുമെന്ന് മിനിസ്ട്രി ഒാഫ് കമ്യൂണിക്കേഷൻ അധികൃതർ വ്യക്തമാക്കി. റോഡ് വികസന പ്രവർത്തനങ്ങളുടെ ഫലമായി കേബിളുകൾ തകരാറായതിനെ തുടർന്നാണ് ചില ഭാഗങ്ങളിൽ ചില നെറ്റ്വർക്കുകളിൽ തടസ്സം നേരിട്ടത്.
പബ്ലിക് അതോറിറ്റി ഫോർ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (സി.ഐ.ടി.ആർ.എ) കേബിളുകൾ തകരാറായ ഭാഗങ്ങളിൽ സന്ദർശനം നടത്തി പരിശോധിച്ചു. എസ്.ടി.സി ഇൻറർനാഷനൽ കേബിൾ സിസ്റ്റം, ഇൻറർനാഷനൽ കേബിൾ സിസ്റ്റം മൊബിലി, ഇൻറർനാഷനൽ കേബിൾ സിസ്റ്റം ജി.സി.സി.െഎ.എ എന്നിവയുടെ പ്രവർത്തനം പൂർണമായി തടസ്സപ്പെട്ടു.

