Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആശയസംവാദങ്ങൾ തെറ്റിദ്ധാരണകൾ അകറ്റും -പി.ടി. ശരീഫ്

text_fields
bookmark_border
ഹിറ യൂനിറ്റ് സമ്മേളനം സമാപിച്ചു
ആശയസംവാദങ്ങൾ തെറ്റിദ്ധാരണകൾ അകറ്റും -പി.ടി. ശരീഫ്
cancel
camera_alt

‘ആശയസംവാദത്തിന്റെ സൗഹൃദ നാളുകൾ’ ഹിറ യൂനിറ്റ് സമ്മേളനം കെ.ഐ.ജി കേന്ദ്ര പ്രസിഡന്റ് പി.ടി. ശരീഫ് ഉദ്ഘാടനം ചെയ്യുന്നു

കുവൈത്ത് സിറ്റി: മനുഷ്യർക്കിടയിൽ ആശയ സംവാദത്തിനുള്ള അവസരങ്ങൾ സൃഷ്ടിക്കണമെന്നും അതുവഴി പരസ്പരമുള്ള തെറ്റിദ്ധാരണകൾ അകറ്റാൻ സാധിക്കുമെന്നും കെ.ഐ.ജി കേന്ദ്ര പ്രസിഡന്റ് പി.ടി. ശരീഫ് പറഞ്ഞു. 'ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ' തലക്കെട്ടിൽ സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെ കെ.ഐ.ജി സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ ഭാഗമായി ഹിറ യൂനിറ്റ് സംഘടിപ്പിച്ച യൂനിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിസന്ധിഘട്ടങ്ങളിലും പ്രതീക്ഷയോടെ മുന്നോട്ടുപോകാൻ കഴിയണമെന്നും ഉത്തരവാദിത്തങ്ങളിൽനിന്ന് പിന്മാറാൻ പാടില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.

കാമ്പയിൻ പ്രമേയം വിശദീകരിച്ചുകൊണ്ട് മനാഫ് പുറക്കാട് മുഖ്യപ്രഭാഷണം നിർവഹിച്ചു. അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ഹിറ യൂനിറ്റ് പ്രസിഡന്റ് അനീസ് ഫാറൂഖി അധ്യക്ഷത വഹിച്ചു. തുടർന്ന് സദസ്യരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി. അബ്ബാസിയ ഏരിയ പ്രസിഡന്റ് കെ.എം. നൗഫൽ സംസാരിച്ചു. സെക്രട്ടറി നൗഷാദ് ഇബ്രാഹിം സ്വാഗതവും നവാസ് എസ്.പി ഖിറാഅത്തും നടത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Discussions will remove misunderstandings - P.T. Shareef
Next Story