ഫിലിപ്പീന്‍സിലേക്ക് നേരിട്ടുള്ള സര്‍വിസുകൾ ഇരട്ടിയാക്കി കുവൈത്ത് എയര്‍വേയ്സ്
text_fieldsകുവൈത്ത് സിറ്റി: ഫിലിപ്പീന്‍സിലേക്ക് നേരിട്ടുള്ള സര്‍വിസുകൾ ഇരട്ടിയാക്കി ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയര്‍വേയ്സ്. കൂടുതൽ ഗാര്‍ഹിക തൊഴിലാളികള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് സർവിസുകൾ വർധിപ്പിച്ചത്. ഗാർഹികത്തൊഴിലാളി ക്ഷാമം രൂക്ഷമായ കുവൈത്ത് ഫിലിപ്പീൻസിൽനിന്നുള്ള തൊഴിലാളി വരവ് വർധിപ്പിക്കാൻ ശ്രമിക്കുകയാണ്.
ഒരു വർഷത്തിന് ശേഷം ആദ്യ ബാച്ച് കഴിഞ്ഞ ആഴ്ച എത്തിയിരുന്നു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പ്രാദേശിക റിക്രൂട്ട്മെൻറ് ഓഫിസുകൾക്ക് ഫിലിപ്പീൻസിൽ നിന്ന് ധാരാളം ഗാര്‍ഹിക തൊഴിലാളികളെ എത്തിക്കാനാകുമെന്ന് റിക്രൂട്ട്മെൻറ് ഒാഫിസ് യൂനിയൻ മേധാവി ഖാലിദ് അൽ ദഖ്നാൻ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

