രൂപയുമായുള്ള വിനിമയ നിരക്കിൽ ദീനാറിന് മുന്നേറ്റം
text_fieldsകുവൈത്ത് സിറ്റി: രൂപയുമായുള്ള വിനിമയ നിരക്കിൽ കുവൈത്ത് ദീനാറിന് മുന്നേറ്റം. ചൊവ്വാഴ്ച എക്സ്ചേഞ്ചുകളിൽ ഒരു ദീനാറിന് 309 രൂപയിലധികം രേഖപ്പെടുത്തി.
ചൊവ്വാഴ്ച യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 0.4 ശതമാനം ഇടിഞ്ഞതാണ് വിനിമയ നിരക്കിലെ ഉയർച്ചക്കു കാരണമായത്. ഇതോടെ രൂപക്കെതിരെ കുവൈത്ത് ദീനാർ അടുത്തിടെയുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തി.
പശ്ചിമേഷ്യയിലെ അനിശ്ചിതത്വവും ഉയർന്ന ക്രൂഡ് ഓയിൽ വിലയും യു.എസ് പലിശനിരക്ക് ഉയരുമെന്നതുമാണ് രൂപയെ തളർത്തിയത്. നേരത്തെ യു.എസ്- ഇറാൻ സംഘർഷം രൂക്ഷമായഘട്ടത്തിൽ രൂപക്കെതിരെ ഒരു കുവൈത്തി ദീനാർ 310 എന്ന നിരക്കിൽ ഉയർന്നിരുന്നു. പിന്നീട് നിരക്ക് താഴ്ന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും ഉയർന്നു. ജി.സി.സി കറൻസികളിലെല്ലാം കഴിഞ്ഞ ദിവസം രൂപക്കെതിരെ ഉയർച്ച രേഖപ്പെടുത്തി.
രൂപയുമായുള്ള വിനിമയ നിരക്കിൽ ഉയർന്ന മൂല്യം ലഭിക്കുന്നത് നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് ആശ്വാസമാണ്. അതേസമയം, നാട്ടിൽ വില വർധനവ് രൂക്ഷമാകുന്നതും പ്രതിസന്ധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

