ഇന്ത്യ- കുവൈത്ത് സൗഹൃദത്തിന്റെ സംഗീതവിരുന്നായി ‘ദിൽ കി ആവാസ്’
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യ- കുവൈത്ത് സൗഹൃദത്തിന് സംഗീതത്തിലൂടെ ആദരമർപ്പിച്ചും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മരണ പുതുക്കിയും ഇന്ത്യൻ കൾച്ചറൽ സൊസൈറ്റി (ഐ.സി.എസ്) ‘ദിൽ കി ആവാസ്’ സംഗീതസന്ധ്യ. യുവ പിന്നണിഗായകൻ ആലംഗീർ ഖാൻ, ആമിർ ഖാൻ, നിഷ്ഠ പഥക് എന്നിവർ അവതരിപ്പിച്ച സംഗീത സന്ധ്യ സദസ്സിന്റെ മനംകവർന്നു.
നടിയും ഗായികയുമായ ഹിന്ദ് അൽ ബലൂഷി ഗാനം ആലപിച്ചു പരിപാടി ഉദ്ഘാടനം ചെയ്തു. സുൽത്താൻ അൽ കന്ദരി, മുബാറക് അൽ റാഷിദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. റൈഡൂണിലെ വിനോദ് പണ്ഡിർ, രൂപാലി, സുഭാഷിഷ്, സംഗീത എന്നിവർ അവതരിപ്പിച്ച പരിപാടികൾ ശ്രദ്ധേയമായി. ഇന്ത്യൻ സാംസ്കാരിക പൈതൃകത്തിന്റെ നിറവാർന്ന ദൃശ്യാവിഷ്കാരവുമായി ‘ദ ഡാൻസിങ് ദിവാസ്’ അംഗങ്ങൾ അവതരിപ്പിച്ച നൃത്തപരിപാടികളും കൈയടി നേടി.
ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ കുവൈത്ത് ചെയർമാൻ ശൈഖ് എ.റഹ്മാൻ, മുഗൾ മഹൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അശോക് കൽറ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഐ.സി.എസിന്റെ സ്മരണിക പ്രകാശനവും നടന്നു.
അൽ മുല്ല ഗ്രൂപ്പ് ഡയറക്ടർ (ഫിനാൻഷ്യൽ സർവീസസ്) പ്രവീൺ സിങ്, സ്ക്വയർ യാർഡ്സ് വൈസ് പ്രസിഡന്റ് ഗോവിന്ദ് രസം, അൽ ബബ്തൈൻ ഓട്ടോ ജനറൽ മാനേജർ മുനീർ മാമൂൻ, ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ഡയറക്ടർ അയ്യൂബ് കച്ചേരി, ഡെക്കാൻ പാലസ് റസ്റ്ററന്റ് മാനേജിങ് ഡയറക്ടർ എസ്. ദാവൂദ്, മെഡ്‌എക്സ് മെഡിക്കൽ ഗ്രൂപ്പ് സി.ഇ.ഒ ഷറഫുദ്ദീൻ കണ്ണേത്ത്, കെ.ആർ.ഐ ഉടമ ജെയിംസ് പോൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

