Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡിജിറ്റൽ മേഖലയില്‍ കുവൈത്ത് കുതിപ്പ്
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഡിജിറ്റൽ മേഖലയില്‍ കുവൈത്ത് മുന്നേറ്റം തുടരുന്നു. ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻസ് ടെക്നോളജി െഡവലപ്മെന്റ് ഇൻഡക്സില്‍ (ഐ.ഡി.ഐ) ആഗോള സൂചികയില്‍ കുവൈത്ത് വീണ്ടും ഒന്നാം സ്ഥാനം നേടി. തുടർച്ചയായ രണ്ടാം വർഷമാണ് കുവൈത്ത് ഒന്നാം സ്ഥാനം നേടുന്നത്.
ഓരോ രാജ്യങ്ങളിലെയും ഇന്റർനെറ്റ് ലഭ്യത വിലയിരുത്തുന്ന സൂചികയാണ് ഐ.ഡി.ഐ. രാജ്യത്തെ 99.7 ശതമാനം വ്യക്തികളും 99.4 ശതമാനം കുടുംബങ്ങളും ഇന്റർനെറ്റ് സേവനദാതാക്കളിലൂടെയോ ടെലികോം കമ്പനികളിലൂടെയോ ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ടെന്ന് കുവൈത്ത് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി െറഗുലേറ്ററി അതോറിറ്റി അറിയിച്ചു.
Next Story

