ഡിജിറ്റൽ സിവിൽ െഎഡി: അഞ്ചു ലക്ഷം പേർ രജിസ്റ്റർ ചെയ്തു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഡിജിറ്റൽ സിവിൽ െഎഡി അഞ്ചു ലക്ഷം പേർ സബ്സ്ക്രൈബ് ചെയ്തു. ഒൗദ്യോഗികാവശ്യങ്ങൾക്കും പരിശോധനയിൽ കാണിക്കാനും സിവിൽ െഎഡി കാർഡിന് പകരം ഉപയോഗിക്കാവുന്ന കുവൈത്ത് മൊബൈൽ െഎഡി എന്ന ആപ്ലിക്കേഷനിലാണ് അഞ്ചു ലക്ഷം പേർ രജിസ്റ്റർ ചെയ്തത്. അതേസമയം, കുവൈത്ത് മൊബൈൽ െഎഡിയിൽ പുതിയ രജിസ്ട്രേഷൻ വെള്ളിയാഴ്ച മുതൽ താൽക്കാലികമായി നിർത്തിവെച്ചു.
സുരക്ഷാപഴുതുകൾ പരിശോധിക്കാനും സോഫ്റ്റ്വെയർ അറ്റകുറ്റപണിക്കുമാണ് താൽക്കാലികമായി നിർത്തിയത്. പുതിയ രജിസ്ട്രേഷൻ മാത്രമാണ് നിർത്തിയിട്ടുള്ളത്. നേരത്തേ രജിസ്ട്രേഷൻ നടത്തിയ സ്വദേശികൾക്കും വിദേശികൾക്കും കാർഡിന് പകരമായി ആപ്പ് ഉപയോഗിക്കാവുന്നതാണ്. പുതിയ രജിസ്ട്രേഷൻ വൈകാതെ പുനഃസ്ഥാപിക്കും. kuwait mobile id എന്ന് പ്ലേസ്റ്റോറിൽ സെർച്ച് ചെയ്താൽ ആപ്പ് ലഭിക്കും. നിലവിലെ സിവിൽ െഎഡി കാർഡ് ഒരുമാസ കാലാവധിയുണ്ടാവണം.
സിവിൽ െഎഡി നമ്പർ, സീരിയൽ നമ്പർ, പാസ്പോർട്ട് നമ്പർ എന്നിവ അടിച്ചുകൊടുത്ത് രജിസ്ട്രേഷൻ പൂർത്തിയായാൽ തിരിച്ചറിയൽ രേഖയായും സർക്കാർ ഇ-സേവനങ്ങൾ, ലൈസൻസ് പുതുക്കൽ, ഡിജിറ്റൽ സിഗ്നേച്ചർ വെരിഫിക്കേഷനുകൾ എന്നിവക്ക് സ്മാർട്ട് സിവിൽ െഎഡി കാർഡിന് പകരമായി ആപ്ലിക്കേഷൻ ഉപയോഗിക്കാം.സിവിൽ ഡിജിറ്റൽ കാർഡ് ഇടപാടുകൾ അംഗീകരിക്കണമെന്ന് എല്ലാ സർക്കാർ വകുപ്പുകൾക്കും ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

