ഡിജിറ്റൽ സഹകരണം: വാർത്താവിനിമയ കാര്യ സഹമന്ത്രി കൂടിക്കാഴ്ചകൾ നടത്തി
text_fieldsവാർത്താവിനിമയ കാര്യ സഹമന്ത്രി ഒമർ അൽ ഒമർ ടാൻസാനിയ ഇൻഫർമേഷൻ മന്ത്രി ജെറി വില്യം സിലക്കൊപ്പം
കുവൈത്ത് സിറ്റി: വാർത്തവിനിമയ കാര്യ സഹമന്ത്രിയും ഡിജിറ്റൽ സഹകരണ സംഘടന കൗൺസിൽ നിലവിലെ ചെയർമാനുമായ ഒമർ അൽ ഒമർ കെനിയൻ ഇൻഫർമേഷൻ, കമ്യൂണിക്കേഷൻസ്, ഡിജിറ്റൽ സമ്പദ്വ്യവസ്ഥ മന്ത്രി വില്യം കബോഗോ ഗിറ്റാവു, ടാൻസാനിയ ഇൻഫർമേഷൻ, കമ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി ജെറി വില്യം സില എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
ജനീവയിൽ നടന്ന ഇൻഫർമേഷൻ സൊസൈറ്റിയെക്കുറിച്ചുള്ള ലോക ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ചകൾ. ഡിജിറ്റൽ സഹകരണ സംഘടനാ കൗൺസിലിലെ അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ, പൊതു താൽപര്യമുള്ള വിഷയങ്ങൾ എന്നിവയെക്കുറിച്ച് മന്ത്രിമാർ യോഗങ്ങളിൽ ചർച്ച ചെയ്തു. ആഗോള ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ സമഗ്രവും സുസ്ഥിരവുമായ വളർച്ച ത്വരിതപ്പെടുത്തുന്നതിലൂടെ എല്ലാവർക്കും ഡിജിറ്റൽ അഭിവൃദ്ധി സാധ്യമാക്കൽ ലക്ഷ്യമിടുന്ന ബഹുമുഖ അന്താരാഷ്ട്ര സംഘടനയാണ് ഡിജിറ്റൽ സഹകരണ സംഘടന. ഈ വർഷം ഫെബ്രുവരിയിലാണ് കുവൈത്ത് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

