ഡിജിറ്റൽ അടിമത്ത്വം ഗൗരവമായി കാണണം- കെ.കെ.ഐ.സി കേന്ദ്ര കൗൺസിൽ
text_fieldsകെ.കെ.ഐ.സി കേന്ദ്ര കൗൺസിലിൽ ഓർഗനൈസിങ് സെക്രട്ടറി സ്വാലിഹ് സുബൈർ
വാർഷിക രൂപ രേഖ അവതരിപ്പിക്കുന്നു
കുവൈത്ത് സിറ്റി: ഡിജിറ്റൽ മാധ്യമങ്ങളുടെ അമിത ഉപയോഗം വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും ഗുരുതരമായ മാനസികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതായി കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ (കെ.കെ.ഐ.സി)കേന്ദ്ര കൗൺസിൽ അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യ മനുഷ്യന്റെ സേവകനാകേണ്ടതിന്നുപകരം മനുഷ്യൻ തന്നെ അതിന്റെ അടിമയായി മാറുന്ന അവസ്ഥ ആശങ്കാജനകമാണെന്നും യോഗം വിലയിരുത്തി.
വിദ്യാർഥികളുടെയും യുവാക്കളുടെയും കർമശേഷി സമൂഹ നന്മക്കു ഉപയോഗപ്പെടുത്താവുന്ന വിധം പദ്ധതികൾ ആവിഷ്കരിക്കാൻ ഭരണകൂടങ്ങൾ തയാറാവണമെന്നും ആവശ്യപ്പെട്ടു.
പുതു വർഷത്തെ പ്രവർത്തന പദ്ധതികൾ കെ.കെ.ഐ സി ഓർഗനൈസിങ് സെക്രട്ടറി സ്വാലിഹ് സുബൈർ അവതരിപ്പിച്ചു. അഹ്ലൻ റമദാൻ, ഗ്രാൻഡ് ഇഫ്താർ, തർബിയത്ത് ക്യാമ്പുകൾ, ഇഫ്താർ സംഗമങ്ങൾ, വിജ്ഞാന സദസ്സുകൾ, കുടുംബ സംഗമങ്ങൾ, ഇസ്ലാമിക്ക് കോൺഫ്രൻസ്, ഈദ് പ്രോഗ്രാമുകൾ, ഹദീസ് സെമിനാർ, ഇസ് കോൺ വിദ്യാർഥി സമ്മേളനം, ഖുർആൻ സമ്മേളനം, സകാത്ത് സെമിനാർ, ബ്ലഡ് ഡോണേഷൻ ക്യാമ്പ്, യൂത്ത് വിങ് പ്രഖ്യാപനം, വനിത സമ്മേളനം, വോളിബാൾ/ക്രിക്കറ്റ് മത്സരങ്ങൾ എന്നീ പ്രധാന പരിപാടികൾ സെന്ററിന്റെ കീഴിൽ സംഘടിപ്പിക്കും. സെന്റർ ആക്റ്റിങ് പ്രസിഡന്റ് സി.പി. അബ്ദുൽ അസീസ് അധ്യക്ഷതവഹിച്ചു. ഫിനാൻസ് സെക്രട്ടറി കെ.സി. അബ്ദുൽ ലത്തീഫ് വാർഷിക ബജറ്റ് അവതരിപ്പിച്ചു.
വിവിധ വകുപ്പ് സെക്രട്ടറിമാരായ സക്കീർ കൊയിലാണ്ടി, മുഹമ്മദ് അസ്ലം കാപ്പാട് , അബ്ദുൽ അസീസ് നരക്കോട്, ഹാറൂൺ അബ്ദുൽ അസീസ്, എൻ.കെ.അബ്ദുസ്സലാം, സമീർ അലി ഏകരൂൽ, മെഹബൂബ് കാപ്പാട്, എൻ.സി.മുജീബ് റഹ്മാൻ, കെ.സി.അബ്ദുൽ മജീദ്, ഷഫീഖ് മോങ്ങം എന്നിവർ സംസാരിച്ചു.
അബ്ദുസ്സലാം സ്വലാഹി ഉത്ബോധന പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ സ്വാഗതവും ട്രെഷറർ കെ.സി. ലത്തീഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

