‘വൺ കമ്യൂണിറ്റി ഫോർ ഓൾ ടാലന്റ്സ്’; ഭിന്നശേഷിക്കാരുടെ കരകൗശല പ്രദർശനം
text_fields‘വൺ കമ്യൂണിറ്റി ഫോർ ഓൾ ടാലന്റ്സ്’ പ്രമേയത്തിൽ സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെ കലാവിരുതുകൾ സാമൂഹിക ക്ഷേമ മന്ത്രി ഡോ. അംതാൽ അൽ ഹുവൈല നോക്കിക്കാണുന്നു
കുവൈത്ത് സിറ്റി: സാമൂഹിക ക്ഷേമ മന്ത്രാലയവും ഭിന്നശേഷിക്കാർക്കായുള്ള പബ്ലിക് അതോറിറ്റിയും സംയുക്തമായി ഭിന്നശേഷിയുള്ളവരുടെ കലാസൃഷ്ടികൾ, കരകൗശല ഉൽപന്നങ്ങൾ തുടങ്ങിയവയുടെ പ്രദർശനം സംഘടിപ്പിച്ചു.
‘വൺ കമ്യൂണിറ്റി ഫോർ ഓൾ ടാലന്റ്സ്’ പ്രമേയത്തിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ഷഹീദ് പാർക്കിൽ നടത്തിയ പ്രദർശനം ആകർഷകമായി.
ഭിന്നശേഷിക്കാരുടെ കഴിവുകൾ വികസിപ്പിക്കാനും പ്രകടിപ്പിക്കാൻ അവസരങ്ങൾ ഒരുക്കാനും രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് സാമൂഹിക ക്ഷേമ മന്ത്രി ഡോ. അംതാൽ അൽ ഹുവൈല പറഞ്ഞു.
സർഗാത്മകത പ്രകടിപ്പിക്കുന്നതിനൊപ്പം സ്വാശ്രയത്വം വളർത്താനും ഇത്തരം പരിശ്രമങ്ങൾ ഉപകാരപ്പെടുമെന്നും വിവിധ സ്ഥാപനങ്ങളുമായി ചേർന്ന് ഇത്തരം പരിപാടികൾ കൂടുതലായി സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു.
അമ്പരപ്പിക്കുന്ന മികവോടെ ഗംഭീര കലാസൃഷ്ടികളും കരകൗശല വസ്തുക്കളുമാണ് ഭിന്നശേഷിയുള്ളവർ ഒരുക്കിയത്. ധാരാളം സന്ദർശകർ മേളയിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

