Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസാൽമിയ സൂപ്പർ...

സാൽമിയ സൂപ്പർ മെട്രോയിൽ ഡയറ്റ് പ്ലാനും ഹെൽത്ത് ചെക്കപ്പും ഇനി ഒരുമിച്ച്

text_fields
bookmark_border
സാൽമിയ സൂപ്പർ മെട്രോയിൽ ഡയറ്റ് പ്ലാനും ഹെൽത്ത് ചെക്കപ്പും ഇനി ഒരുമിച്ച്
cancel

കുവൈത്ത് സിറ്റി: സാൽമിയ സൂപ്പർ മെട്രോ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്റിൽ പോഷകാഹാര വിദഗ്ധരുടെ കൺസൽറ്റേഷനിൽ സ്പെഷ്യൽ ഓഫർ. വിദഗ്ധ ഡയറ്റീഷ്യന്റെ കൺസൽട്ടേഷനോടൊപ്പം വിവിധ ആരോഗ്യ പരിശോധനകളും ഉൾപ്പെടുത്തിയ ന്യൂട്രിഷൻ ആൻഡ് വെൽനെസ്സ് പാക്കേജ് രോഗികൾക്ക് ലഭ്യമാകും. ആഗസ്റ്റ് 15 വരെ തുടരുന്ന ഓഫറിൽ മൂന്ന് പ്രത്യേക ന്യൂട്രിഷൻ ആൻഡ് വെൽനെസ്സ് പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്.

ഡയറ്റീഷ്യൻ കൺസൽട്ടേഷനോടൊപ്പം ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ, ടോട്ടൽ കൊളസ്ട്രോൾ, എച്ച്.ബി.എ.വൺ .സി , വിറ്റാമിന് ഡി-3 ഉൾപ്പെടെയുള്ള പ്രധാന ആരോഗ്യ പരിശോധനകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ജീവിതശൈലി രോഗങ്ങൾ നേരത്തേ കണ്ടെത്താനും ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലൂടെ അവയെ നിയന്ത്രിക്കാനും ഇത് സഹായകമാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ശരീരഭാരം കുറക്കാനും കൂട്ടാനും ആഗ്രഹിക്കുന്നവർക്കും, പ്രമേഹം, പി.സി.ഒ.എസ്, തൈറോയ്ഡ്, ഉയർന്ന കൊളസ്ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്കും, ഗർഭിണികൾക്കും, കായികതാരങ്ങൾക്കും, ദഹനസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർക്കുമായി വ്യക്തിഗത ഭക്ഷണക്രമം തയ്യാറാക്കി നൽകുന്നതാണ് മറ്റൊരു പ്രത്യേകത.

‘ശരിയായ ഭക്ഷണമാണ് മികച്ച മരുന്ന്’ എന്ന സന്ദേശത്തോടെയാണ് ഈ പ്രത്യേക കാമ്പയിൻ ലഭ്യമാക്കിയിരിക്കുന്നത് . മരുന്നുകൾക്ക് പുറമെ ശരിയായ ഭക്ഷണശീലവും ആരോഗ്യകരമായ ജീവിതരീതിയും സ്വീകരിക്കുന്നതിലൂടെ രോഗങ്ങളെ നിയന്ത്രിക്കാനും മികച്ച ആരോഗ്യം കൈവരിക്കാനും കഴിയുമെന്ന് മെട്രോ അധികൃതർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Diet plan and health check-up together now at Salmiya Super Metro
Next Story