Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഡീ​സ​ൽ ടാ​ങ്ക​ർ...

ഡീ​സ​ൽ ടാ​ങ്ക​ർ പൊ​ട്ടി​ത്തെ​റി​ച്ച് ഒ​രാ​ൾ മ​രി​ച്ചു

text_fields
bookmark_border
ഡീ​സ​ൽ ടാ​ങ്ക​ർ പൊ​ട്ടി​ത്തെ​റി​ച്ച് ഒ​രാ​ൾ മ​രി​ച്ചു
cancel
camera_alt

മി​ന അ​ബ്ദു​ല്ല സ്‌​ക്രാ​പ്‌ യാ​ർ​ഡി​ന് മു​ന്നി​ൽ പൊ​ട്ടി​ത്തെ​റിച്ച ലോ​റി

കു​വൈ​ത്ത് സി​റ്റി: മി​ന അ​ബ്ദു​ല്ല സ്‌​ക്രാ​പ്‌ യാ​ർ​ഡി​ന് മു​ന്നി​ൽ ഡീ​സ​ൽ ടാ​ങ്ക​ർ പൊ​ട്ടി​ത്തെ​റി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ഡീ​സ​ൽ ടാ​ങ്കി​ന്റെ ഫി​ല്ലി​ങ് ക്യാ​പ് തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​യ​ത്. അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി സു​ര​ക്ഷ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി. തീ​പി​ടി​ക്കാ​ത്ത​തി​നാ​ൽ വ​ലി​യ അ​പ​ക​ട​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​യി.

അ​തി​നി​ടെ, ഹ​വ​ല്ലി​യി​ൽ റ​സ്റ്റാ​റ​ന്റി​ലെ അ​ടു​ക്ക​ള​യി​ൽ തീ​പ​ട​ർ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പൊ​ള്ള​ലേ​റ്റു. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. അ​പ​ക​ടം അ​റി​ഞ്ഞ​യു​ട​ൻ ഹ​വ​ല്ലി ഫ​യ​ർ സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ അ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്ന് മാ​റ്റി മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി. കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഇ​ല്ലാ​തെ തീ​യ​ണ​ച്ച​താ​യും ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു. തീ ​സ​മീ​പ​ത്തേ​ക്ക് പ​ട​രാ​തി​രി​ക്കാ​നും അ​ഗ്നി​ര​ക്ഷാ​സേ​ന ജാ​ഗ്ര​ത പു​ല​ർ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadbodyDeiseldeathtankerexplod
News Summary - Diesel tanker explodes, one dead
Next Story