Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബദർ അൽസമയിൽ അഞ്ച്...

ബദർ അൽസമയിൽ അഞ്ച് ദിനാറിന് പ്രമേഹ പരിശോധന പാക്കേജ്

text_fields
bookmark_border
ബദർ അൽസമയിൽ അഞ്ച് ദിനാറിന് പ്രമേഹ പരിശോധന പാക്കേജ്
cancel
camera_alt

ബ​ദ​ർ അ​ൽ​സ​മ ഫ​ർ​വാ​നി​യ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ക​ൺ​ട്രി

ഹെ​ഡ് അ​ഷ്റ​ഫ് ആ​യൂ​ർ, ബ്രാ​ഞ്ച് മാ​നേ​ജ​ർ അ​ബ്ദു​ൽ റ​സാ​ഖ് എ​ന്നി​വ​ർ

കുവൈത്ത് സിറ്റി: പ്രമേഹത്തെ തിരിച്ചറിയൽ, പ്രതിരോധിക്കൽ, ചികിത്സ എന്നിവയുടെ ഭാഗമായി ബദർ അൽ സമ മെഡിക്കൽ സെന്റർ പുതിയ ഡയബറ്റിക് ചെക്ക് അപ് പാക്കേജ് പുറത്തിറക്കി. ഇതുവഴി അഞ്ച് ദിനാറിന് സമ്പൂർണ പരിശോധന നടത്താം. എഫ്.ബി.എസ്/ആർ.ബി.എസ്, പി.പി.ബി.എസ്, ഹീമോഗ്ലോബിൻ എ1സി പരിശോധനകളും സൗജന്യ ഡോക്ടർ കൺസൽട്ടേഷനും ഇതിൽ ലഭിക്കും.

നവംബർ അവസാനം വരെ തുടർ ലാബ് പരിശോധനകൾക്ക് 25 ശതമാനം എക്‌സ്‌ക്ലൂസിവ് ഡിസ്‌കൗണ്ടും ഒരുവർഷം സാധുതയുള്ള സൗജന്യ ബദർ ഹെൽത്ത് കാർഡും പാക്കേജിന്റെ ഭാഗമാണ്. നവംബർ 30 വരെയാണ് ഈ പ്രത്യേക പാക്കേജ് വഴിയുള്ള ഓഫർ ലഭിക്കുക.

ബദർ അൽ സമ ഫർവാനിയ മെഡിക്കൽ സെന്ററിൽ നടന്ന വാർത്തസമ്മേളനത്തിൽ കൺട്രി ഹെഡ് അഷ്റഫ് ആയൂർ, ബ്രാഞ്ച് മാനേജർ അബ്ദുൽ റസാഖ് എന്നിവർ പുതിയ പാക്കേജ് അവതരിപ്പിച്ചു. വൃക്ക തകരാർ, ഹൃദയാഘാതം, പക്ഷാഘാതം, താഴത്തെ അവയവങ്ങൾ ഛേദിക്കപ്പെടൽ എന്നിവക്ക് പ്രധാന കാരണം പ്രമേഹമാണ്. ആരോഗ്യകരമായ ജീവിതശൈലി പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്നും അഷ്റഫ് അയൂർ ഉണർത്തി.

'ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണ്'. ഇത് മനസ്സിലാക്കിയാണ് ബദർ അൽസമ പ്രത്യേക പാക്കേജ് അവതരിപ്പിക്കുന്നതെന്നും വ്യക്തമാക്കി. 2017 മുതൽ കുവൈത്തിൽ പ്രവർത്തനം ആരംഭിച്ച ബദർ അൽസമ മെഡിക്കൽ സെന്റർ ആരോഗ്യരംഗത്ത് വിവിധങ്ങളായ സേവനങ്ങൾ നൽകിവരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Badr alSamaDiabetes test package
News Summary - Diabetes test package for five dinars in Badr al-Sama
Next Story