വിമാന വിലക്ക് നീക്കുന്നുവെന്ന പ്രചാരണം തെറ്റ് -കുവൈത്ത് വ്യോമയാന വകുപ്പ്
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യ34 രാജ്യങ്ങളിൽനിന്ന് നേരിട്ട് കുവൈത്തിലേക്കുള്ള വിമാന വിലക്ക് ജനുവരിയിൽ നീക്കുമെന്ന പ്രചാരണം നിഷേധിച്ച് വ്യോമാന വകുപ്പ്. കഴിഞ്ഞ ദിവസം ചില മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാനമില്ലാത്തതാണ്. അത്തരത്തിൽ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ല. പട്ടികയിൽ പുതിയ രാജ്യങ്ങളെ ചേർക്കാനോ ഏതെങ്കിലും രാജ്യങ്ങളെ ഒഴിവാക്കാനോ തീരുമാനിച്ചിട്ടില്ല.
കോവിഡ് വ്യാപനം വിലയിരുത്തി മന്ത്രിസഭയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് എന്നിവ സമർപ്പിച്ച നിർദേശം പഠിക്കുമെന്ന് നേരത്തെ പ്രധാനമന്ത്രിയും ആരോഗ്യ മന്ത്രിയും വ്യക്തമാക്കിയിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. നേരത്തെ, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് മേധാവികളുമായും വ്യോമയാന വകുപ്പ് മേധാവിയുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തിയത് പ്രതീക്ഷ വർധിപ്പിച്ചിരുന്നു. ഏഴുദിവസം യാത്രക്കാരൻ സ്വന്തം ചെലവിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ കഴിയണമെന്ന വ്യവസ്ഥയോടെ കുവൈത്തിലേക്ക് നേരിട്ട് വരാൻ അനുവദിക്കണമെന്ന നിർദേശമാണ് വിമാന കമ്പനികൾ മുന്നോട്ടുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

